പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പോലീസിന്റെ താക്കിത്

പൊതുവഴിയിൽ മൂത്രമൊഴിച്ചതിന് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ കേസ്. പ്രശസ്തമായ ലീ ക്വായി ക്ലബ്ബിന് മുന്നിലായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം അവധിയാഘോഷിക്കാനെത്തിയതായിരുന്നു താരം.
 | 

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പോലീസിന്റെ താക്കിത്

സെന്റ് ട്രോപ്പേസ്: പൊതുവഴിയിൽ മൂത്രമൊഴിച്ചതിന് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കേസ്. പ്രശസ്തമായ ലീ ക്വായി ക്ലബ്ബിന് മുന്നിലായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം അവധിയാഘോഷിക്കാനെത്തിയതായിരുന്നു താരം. പോലീസിനെ കണ്ട് കാറിന് പിന്നിൽ ഒളിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് പോലീസ് താക്കീത് നൽകി റൊണാൾഡോയെ വിട്ടയച്ചു.

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിന് പിടിയിലാകുന്ന ആദ്യ കായിക താരമൊന്നുമല്ല റൊണാൾഡോ. നേരത്തെ ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ്താരം മോണ്ടി പനീസറും ഇത്തരത്തിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് പിഴ അടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ആഷസ് വിജയം ആഘോഷിക്കാൻ ഇംഗ്ലണ്ട് താരങ്ങൾ ഒത്തുകൂടിയപ്പോഴായിരുന്നു സംഭവം. സൂപ്പർതാരങ്ങളെ പപ്പരാസികൾ വിടാതെ പിന്തുടരുന്നുവെന്ന പരാതി അവർ തന്നെ ഉന്നയിക്കുന്നുണ്ട്. തങ്ങളുടെ സ്വകാര്യതയിൽ അവർ കടന്നു കയറുന്നുവെന്നാണ് പരാതി. അതേസമയം സ്വകാര്യതയ്ക്ക് ഇത്തരത്തിൽ പൊതുസ്ഥലം തെരഞ്ഞെടുക്കുന്നതിനെ ജനങ്ങൾ ചോദ്യം ചെയ്യുകയാണിപ്പോൾ.