കാല്‍പന്തുകളിയില്‍ അച്ഛനെ വെല്ലുന്ന തന്ത്രങ്ങളുമായി ക്രിസ്റ്റ്യാനോ ജൂനിയര്‍; വിഡിയോ കാണാം

അര്ജന്റീനയുടെ സൂപ്പര് താരം ലയണല് മെസിയോട് ലോകത്തിലെ മികച്ച താരം ആരാണെന്ന് ചോദിച്ചപ്പോള് അദ്ദേഹം നിസംശയം പറഞ്ഞത് ക്രിസ്റ്റ്യാനോ റൊണാള്ഡൊ എന്നായിരുന്നു. റോണൊയെ വെല്ലാന് ലോകത്ത് തന്നെ മറ്റൊരു താരമില്ലെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. എന്നാല് മറ്റൊരാള് അണിയറില് തയ്യാറെടുപ്പുകള് ആരംഭിച്ചതായിട്ടാണ് ഇപ്പോള് സോഷ്യല് മീഡിയയിലെ സംസാരം. വേറാരുമല്ല സൂപ്പര് താരത്തിന്റെ മകനായ ക്രിസ്റ്റ്യാനോ ജൂനിയറാണ് ഇപ്പോള് സോഷ്യല് മീഡിയയിലെ താരം.
 | 

കാല്‍പന്തുകളിയില്‍ അച്ഛനെ വെല്ലുന്ന തന്ത്രങ്ങളുമായി ക്രിസ്റ്റ്യാനോ ജൂനിയര്‍; വിഡിയോ കാണാം

ടൂറിന്‍: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയോട് ലോകത്തിലെ മികച്ച താരം ആരാണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നിസംശയം പറഞ്ഞത് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ എന്നായിരുന്നു. റോണൊയെ വെല്ലാന്‍ ലോകത്ത് തന്നെ മറ്റൊരു താരമില്ലെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. എന്നാല്‍ മറ്റൊരാള്‍ അണിയറില്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായിട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം. വേറാരുമല്ല സൂപ്പര്‍ താരത്തിന്റെ മകനായ ക്രിസ്റ്റ്യാനോ ജൂനിയറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

യുവന്റസിന്റെ ജൂനിയര്‍ ടീമിന് വേണ്ടി കഴിഞ്ഞ മത്സരത്തില്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ നേടിയ ഇരട്ട ഗോളുകളാണ് ഇതിന് പിന്നിലെ കാരണം. ഒമ്പത് വയസ്സിന് താഴെയുള്ളവരുടെ സീരീസ് എ മത്സരത്തിലായിരുന്നു ജൂനിയറിന്റെ പ്രകടനം. സോളോ ഗോളുകളില്‍ പേര് കേട്ട റോണെയെ വെല്ലുന്ന ഗോളുകളായിരുന്നു രണ്ടും. എതിര്‍ ടീമിലെ പ്രതിരോധതാരം അടുത്ത നീക്കം ആലോചിക്കുന്നതിന് മുന്‍പ് തന്നെ പന്ത് ജൂനിയര്‍ വലയിലെത്തിച്ചു. രണ്ടാമത്തെ ഗോള്‍ വലയിലെത്തിയത് ഗോളി പോലും തിരിച്ചറിയാത്ത വേഗതയിലായിരുന്നു.

മത്സരത്തിന്റെ വീഡിയോ റോണോ തന്നെയാണ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നേരത്തെ റയലിന് വേണ്ടിയായിരുന്നു ജൂനിയര്‍ കളിച്ചിരുന്നത്. എന്നാല്‍ അച്ഛന്‍ ടൂറിനിലേക്ക് വണ്ടി കയറിയപ്പോള്‍ ജൂനിയറും യുവന്റസ് ജഴ്‌സിലെത്തുകയായിരുന്നു.

വീഡിയോ കാണാം.