റൊണാള്‍ഡോയല്ല മികച്ച താരം; വെല്ലുവിളിച്ച് ഐകാര്‍ഡിയുടെ ഭാര്യ
റോം: ക്രിസ്റ്റ്യാന്യോ റൊണാള്ഡോയെ വെല്ലുവിളിച്ച് ഇന്റര് മിലാന് സൂപ്പര് താരം ഐകാര്ഡിയുടെ ഭാര്യ വാന്ഡ നറ. സീരി എയില് കളിക്കുന്ന താരങ്ങളില് റോണോയല്ല തന്റെ ഭര്ത്താവ് തന്നെയാണ് മികച്ച കളിക്കാരന് എന്നാണ് വാന്ഡ പറയുന്നു. ഇറ്റാലിയന് ലീഗിലെ ചിരവൈരികളായ രണ്ട് ടീമുകളുടെ തുറുപ്പ് ചീട്ടാണ് റൊണാള്ഡോയും ഐകാര്ഡിയും. ലീഗില് തോല്വിയറിയാതെ മുന്നേറുന്ന യുവന്റസ് റൊണാള്ഡോയുടെ പ്രകടനത്തില് സംതൃപ്തരാണ്.
റൊണാള്‍ഡോയെക്കാള്‍ മൂന്നു മത്സരം കുറവു കളിച്ചിട്ടും ഗോളുകളുടെ എണ്ണത്തില്‍ റൊണാള്‍ഡോയേക്കാള്‍ ഒരെണ്ണം മാത്രമേ ഐകാര്‍ഡിക്കു കുറവുള്ളുവെന്ന് വാന്‍ഡ നറ പറഞ്ഞു. സീരി എയില്‍ റൊണാള്‍ഡോക്ക് ഏഴും ഇകാര്‍ഡിക്ക് ആറും ഗോളുകളാണുള്ളത്. കണക്കുകള്‍ അങ്ങനെയാകുമ്പോള്‍ സൂപ്പര്‍ താര പദവി നിലനിര്‍ത്താന്‍ റൊണാള്‍ഡോ കൂടുതല്‍ വിയര്‍ക്കേണ്ടി വരും. യുവന്റസിന് വേണ്ടി ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ കൂടി റോണോ കഴിഞ്ഞ ദിവസം നേടിയിരുന്നു.
ഇന്റര്‍ മിലാനേക്കാള്‍ ആറ് പോയിന്റുകള്‍ കൂടുതലുള്ള യുവന്റസ് ലീഗില്‍ ഒന്നാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ നിന്ന് 2 തോല്‍വിയും 1 സമനിലയുമായി ഇന്റര്‍ മിലാന്‍ രണ്ടാം സ്ഥാനത്തുണ്ട്. ലീഗില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കണമെങ്കില്‍ മിലാന്‍ യുവന്റസിനെ വീഴ്ത്തിയെ മതിയാകൂ. ഇറ്റാലിയന്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. നേരത്തെ ഐകാര്‍ഡിയുടെ സ്ഥിരതയുള്ള പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പിന്നാലെ താരത്തെ ചെല്‍സി നോട്ടമിട്ടതായും വാര്‍ത്തകളുണ്ട്.