പീഡനാരോപണം; സൂപ്പര്‍ താരം റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് പുറത്താക്കി

ലോക ഫുട്ബോളില് കളിമികവിന്റെ പേരില് ഏറെ വാര്ത്തകളില് ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് ക്രിസ്റ്റ്യാന്യോ റൊണാള്ഡോ. ക്ലബ് ഫുട്ബോളിലും ദേശീയ തലത്തിലും അദ്ഭുത ഫുട്ബോള് കാഴ്ച്ചവെക്കുന്ന റോണോ പക്ഷേ കഴിഞ്ഞ ഒരാഴ്ച്ചയായി വാര്ത്തകളില് നിറയുന്നത് കളി മികവിന്റെ പേരിലല്ല. 2009ല് ലാസ് വേഗാസിലെ ഹോട്ടലില്വച്ച് ക്രിസ്റ്റ്യാനോ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലാണ് നിലവില് ഫുട്ബോള് ലോകത്തെ ചര്ച്ച. പിന്നാലെ ദേശീയ ടീമില് നിന്ന് താരത്തെ പുറത്താക്കുകയും ചെയ്തു. എന്നാല് പീഡനക്കേസാണ് പുറത്താകലിന് പിന്നിലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാന് പരിശീലകന് ഫെര്ണാണ്ടോ സാന്റോസ് തയ്യാറായിട്ടില്ല.
 | 

പീഡനാരോപണം; സൂപ്പര്‍ താരം റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് പുറത്താക്കി

ലിസ്ബണ്‍: ലോക ഫുട്‌ബോളില്‍ കളിമികവിന്റെ പേരില്‍ ഏറെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോ. ക്ലബ് ഫുട്‌ബോളിലും ദേശീയ തലത്തിലും അദ്ഭുത ഫുട്‌ബോള്‍ കാഴ്ച്ചവെക്കുന്ന റോണോ പക്ഷേ കഴിഞ്ഞ ഒരാഴ്ച്ചയായി വാര്‍ത്തകളില്‍ നിറയുന്നത് കളി മികവിന്റെ പേരിലല്ല. 2009ല്‍ ലാസ് വേഗാസിലെ ഹോട്ടലില്‍വച്ച് ക്രിസ്റ്റ്യാനോ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലാണ് നിലവില്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ച. പിന്നാലെ ദേശീയ ടീമില്‍ നിന്ന് താരത്തെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ പീഡനക്കേസാണ് പുറത്താകലിന് പിന്നിലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് തയ്യാറായിട്ടില്ല.

പുതിയ സീസണില്‍ റെക്കോര്‍ഡ് തുകയ്ക്ക് യുവന്റസിലെത്തിയതിന് ശേഷം സൂപ്പര്‍ താരത്തിന്റെ കാര്യങ്ങള്‍ അത്ര സുഖകരമല്ല. യുവന്റസിന് വേണ്ടി തനത് പ്രകടനം പുറത്തെടുക്കാനാവാതെ വിഷമിക്കുകയാണ് റോണോ. പിന്നാലെ വന്നിരിക്കുന്ന പീഡനാരോപണം വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇക്കുറി ടീമില്‍നിന്ന് ഒഴിവാക്കിയെങ്കിലും ഭാവിയില്‍ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ തിരിച്ചുവരുന്നതില്‍നിന്ന് ആരും അദ്ദേഹത്തെ തടയില്ലെന്ന് പരിശീലകന്‍ സാന്റോസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. റഷ്യന്‍ ലോകകപ്പിന് ശേഷം റോണോ പോര്‍ച്ചുഗല്‍ ടീമിന് വേണ്ടി കളിച്ചിട്ടില്ല. ടീമിന് പുറത്തു പോയാല്‍ താരം തിരികെ വരില്ലെന്നാണ് സൂചന.

പീഡനാരോപണം വാസ്തവ വിരുദ്ധമാണെന്ന് റോണോ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്തരാഷ്ട്ര മാധ്യമങ്ങള്‍ വിഷയം വിടാന്‍ തയ്യാറായിട്ടില്ല. യുവതിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പട്ടതെന്ന് താരം വ്യക്തമാക്കി. വിഷയം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ജര്‍മ്മന്‍ മാധ്യമമാണ്. ഗുരുതരമായ ആരോപണം താരത്തിന്റെ ഭാവിയെ ബാധിക്കുമെന്നാണ് സൂചന. സംഭവം യുവന്റസിലും പ്രശ്‌നങ്ങളുണ്ടാക്കി തുടങ്ങിയതായി അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ടീം മാനേജ്‌മെന്റ് വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.