വേഷം മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ തെരുവിൽ ഫുട്‌ബോൾ കളിച്ചപ്പോൾ; വീഡിയോ കാണാം

: പ്രശസ്തരായ വ്യക്തികൾ വേഷം മാറി കൺമുന്നിലൂടെ കടന്നു പോയാൽ തിരിച്ചറിയാൻ വളരെ പ്രയാസമായിരിക്കും. അങ്ങനെയൊരു സംഭവമാണ് മാഡ്രിഡിൽ കഴിഞ്ഞ ദിവസം നടന്നത്. ലോക ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോ വേഷം മാറിയെത്തി മാഡ്രിഡ് തെരുവിൽ ഫുട്ബോൾ കളിച്ചു
 | 

വേഷം മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ തെരുവിൽ ഫുട്‌ബോൾ കളിച്ചപ്പോൾ; വീഡിയോ കാണാം

മാഡ്രിഡ്: പ്രശസ്തരായ വ്യക്തികൾ വേഷം മാറി കൺമുന്നിലൂടെ കടന്നു പോയാൽ തിരിച്ചറിയാൻ വളരെ പ്രയാസമായിരിക്കും. അങ്ങനെയൊരു സംഭവമാണ് മാഡ്രിഡിൽ കഴിഞ്ഞ ദിവസം നടന്നത്. ലോക ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോ വേഷം മാറിയെത്തി മാഡ്രിഡ് തെരുവിൽ ഫുട്‌ബോൾ കളിച്ചു. ഭിക്ഷക്കാരന്റെ വേഷത്തിലായിരുന്നു റൊണാൾഡോ. ആദ്യമൊന്നും ആരും അത്ര ശ്രദ്ധിച്ചില്ലെങ്കിനും സാധാരണക്കാർക്ക് അസാധ്യമെന്ന രീതിയിൽ കളി തുടർന്നപ്പോൾ നിരവധി ആളുകൾ റൊണാൾഡോയ്ക്ക് ചുറ്റും കൂടി. ചിലർ അദ്ദേഹത്തിനൊപ്പം പന്തു തട്ടുകയും ചെയ്തു. ഏറെ നേരം ആളുകളെ കബളിപ്പിച്ച ശേഷം ഒരു കൊച്ചു കുട്ടിക്ക് പന്ത് സമ്മാനിച്ച് ക്രിസ്റ്റ്യാനോ തന്റെ രൂപം വെളിവാക്കി. ക്രിസ്റ്റ്യാനോയുടെ പേരിലുള്ള ഹെഡ് സെറ്റ് വിപണിയിൽ ഇറക്കുന്നത് മുന്നോടിയാണ് ഈ വീഡിയോ. തിങ്കളാഴ്ചയാണ് വീഡിയോ ക്രിസ്റ്റ്യാനിയോ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്തത്.

വീഡിയോ കാണാം.