ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്‌സിന് മൂന്നാം ജയം

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന് മൂന്നാം ജയം. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം വിജയിച്ചത്. ക്യാപ്റ്റൻ ബെൻ ഓർജിയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിലെ 61-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പിറന്നത്.
 | 
ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്‌സിന് മൂന്നാം ജയം


ഡൽഹി:
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് മൂന്നാം ജയം. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം വിജയിച്ചത്. ക്യാപ്റ്റൻ ബെൻ ഓർജിയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിലെ 61-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ പിറന്നത്.

ഇതോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. കൊൽക്കത്തയ്ക്കും ചെന്നൈയ്ക്കും പിന്നിലാണ് കേരളത്തിന്റെ സ്ഥാനം. ഏഴു പോയിന്റുമായി ഡൽഹി ഡൈനാമോസ് അവസാന സ്ഥാനത്താണ്.