കയ്യാങ്കളിയില്‍ അവസാനിച്ച എല്‍ ക്ലാസിക്കോ; വീഡിയോ

ഫുട്ബോള് ആരാധകരുടെ ഇഷ്ട മത്സരങ്ങളിലൊന്നാണ് റയല് മാഡ്രിഡ്-ബാഴ്സലോണ മത്സരം. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കാണികളാണ് ഓരോ എല് ക്ലാസിക്കോ മത്സരങ്ങളും കാണുന്നത്. ക്ലബ് ഫുട്ബോളിലെ അര്ജന്റീനയും ബ്രസീലുമാണ് റയലും ബാഴ്സലോണയും. ചിരവൈരികള് തമ്മിലുള്ള മത്സരങ്ങള് പലപ്പോഴും ആരോഗ്യപരമായി അവസാനിക്കാറില്ല. ബാഴ്സയുടെ ചൂടന്മാരായ സുവാരസും ക്രിസ്റ്റ്യാനോ റൊണാള്ഡൊയുമെല്ലാം മൈതാനത്ത് പരുക്കന് സ്വഭാവം പുറത്തെടുക്കുന്നവരാണ്.
 | 

കയ്യാങ്കളിയില്‍ അവസാനിച്ച എല്‍ ക്ലാസിക്കോ; വീഡിയോ

നൗകാമ്പ്: ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്ട മത്സരങ്ങളിലൊന്നാണ് റയല്‍ മാഡ്രിഡ്-ബാഴ്‌സലോണ മത്സരം. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കാണികളാണ് ഓരോ എല്‍ ക്ലാസിക്കോ മത്സരങ്ങളും കാണുന്നത്. ക്ലബ് ഫുട്‌ബോളിലെ അര്‍ജന്റീനയും ബ്രസീലുമാണ് റയലും ബാഴ്‌സലോണയും. ചിരവൈരികള്‍ തമ്മിലുള്ള മത്സരങ്ങള്‍ പലപ്പോഴും ആരോഗ്യപരമായി അവസാനിക്കാറില്ല. ബാഴ്‌സയുടെ ചൂടന്‍മാരായ സുവാരസും ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയുമെല്ലാം മൈതാനത്ത് പരുക്കന്‍ സ്വഭാവം പുറത്തെടുക്കുന്നവരാണ്.

കഴിഞ്ഞ മത്സരത്തിലും ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടായി. ആദ്യ പകുതി അവസാനിക്കാനിരിക്കെ കയ്യാങ്കളിയിലേക്ക് നീങ്ങിയ മത്സരത്തില്‍ സുവാരസിനും റാമോസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. മെസിക്കും കിട്ടി ഒരു മഞ്ഞക്കാര്‍ഡ്. ലീഡ് നേടാനായി ഇരുടീമുകളും കഠിന ശ്രമം നടത്തിയതോടെ രണ്ടാം പകുതിയും ചൂടേറിയതായി. പലപ്പോഴും താരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. റഫറി ഇടപെട്ടാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കിയത്. ആദ്യ പകുതിയില്‍ മാര്‍സെലോയുമായി കയര്‍ത്ത സെര്‍ജി റോബര്‍ട്ടോയ്ക്ക് റഫറി റെഡ് കാര്‍ഡ് നല്‍കിയിരുന്നു. വാക്ക് തര്‍ക്കത്തിനിടയില്‍ മാര്‍സെലോയെ റോബര്‍ട്ടോ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

പരുക്കന്‍ സ്വഭാവത്തില്‍ പന്തു തട്ടിയ ഇരു ടീമുകളും ഫുട്‌ബോളിന്റെ സൗന്ദര്യം മറക്കുന്നതായി നിരീക്ഷകര്‍ വിമര്‍ശിച്ചു. പൊതുവെ മൈതാനത്ത് ശാന്തനായ മെസി പോലും ഒരു ഘട്ടത്തില്‍ കളി മറന്നു പരുക്കന്‍ സ്വഭാവം പുറത്തെടുത്തു. മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.

വീഡിയോ കാണാം.