പിഎസിജിക്ക് ആയി ആരാധകരുടെ സ്റ്റാർട്ടിം​ഗ് ലൈനപ്പ്; എന്തൊരു ടീം !

പിഎസിജിക്ക് ആയി ആരാധകരുടെ സ്റ്റാർട്ടിംഗ് ലൈനപ്പ്; എന്തൊരു ടീം ! ലയണൽ മെസി കൂടി വന്നതോടെ പണിയായത് പിഎസ്ജി കോച്ച് മൗറീസിയോ പൊച്ചേറ്റീനോക്കാണ്. ആദ്യ ലൈനപ്പിൽ ആരെയൊക്കെ ഇറക്കും എന്നതാണ് കോച്ച് കടക്കേണ്ട എറ്റവും വലിയ കടമ്പ. അതിന് ആരാധകർ തന്നെ ഇപ്പോൾ ഉത്തരം കൊടുത്തിരിക്കുകയാണ്. പിഎസ്ജിക്ക് വേണ്ടി അവർ തയ്യാറാക്കിയ ലൈനപ്പ് നമുക്ക് നോക്കാം. സ്ട്രൈക്കറായി എംബാപ്പേ, മുന്നേറ്റനിരയിൽ ഇടതും വലതും എയ്ഞ്ചൽ ഡീ മരിയയും നെയ്മറും. മധ്യഭാഗത്ത് ഫോൾസ് 9 പോലെ ലയണൽ മെസി.
 | 
പിഎസിജിക്ക് ആയി ആരാധകരുടെ സ്റ്റാർട്ടിം​ഗ് ലൈനപ്പ്; എന്തൊരു ടീം !

പിഎസിജിക്ക് ആയി ആരാധകരുടെ സ്റ്റാർട്ടിം​ഗ് ലൈനപ്പ്; എന്തൊരു ടീം !

ലയണൽ മെസി കൂടി വന്നതോടെ പണിയായത് പിഎസ്ജി കോച്ച് മൗറീസിയോ പൊച്ചേറ്റീനോക്കാണ്. ആദ്യ ലൈനപ്പിൽ ആരെയൊക്കെ ഇറക്കും എന്നതാണ് കോച്ച് കടക്കേണ്ട എറ്റവും വലിയ കടമ്പ. അതിന് ആരാധകർ തന്നെ ഇപ്പോൾ ഉത്തരം കൊടുത്തിരിക്കുകയാണ്. പിഎസ്ജിക്ക് വേണ്ടി അവർ തയ്യാറാക്കിയ ലൈനപ്പ് നമുക്ക് നോക്കാം.

സ്ട്രൈക്കറായി എംബാപ്പേ, മുന്നേറ്റനിരയിൽ ഇടതും വലതും എയ്ഞ്ചൽ ഡീ മരിയയും നെയ്മറും. മധ്യഭാ​ഗത്ത് ഫോൾസ് 9 പോലെ ലയണൽ മെസി. സെൻട്രൽ മിഡിഫീൽഡിൽ വറാറ്റിയും ലിവർപൂളിൽ നിന്നും വന്ന ഡച്ച് നായകൻ ജീനി വൈന്യാൾഡം. പ്രതിരോധ നിരയിൽ ഇടതും വലതും ഹക്കീമിയും കുർസാവയും പിന്നെ റാമോസും മാർക്വിന്നീസും. ​ഗോൾകീപ്പറായി ഡൊനാറുമ്മയും.

സം​ഗതി കലക്കി എന്നാണ് ആരാധകരുടെ പക്ഷം. എന്നാൽ എംബാപ്പേയുടെ ടീമിലെ ഭാവിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല എന്ന് ഒരു വിഭാ​ഗം ആരാധകർ പറയുന്നുണ്ട്. മിക്കവാറും എംബാപ്പേ റയൽ മാഡ്രിഡിലേക്ക് പോകും എന്നാണ് പലരും കരുതുന്നത്.

മെസി ടീമിലെത്തി. ഇനി നമ്പർ 30

ബാഴ്‌സയുടെ പത്താം നമ്പറിൽ നിന്ന് ഇനി പാരീസ് സെയിന്റ് ജർമന്റെ മുപ്പതാം നമ്പറിൽ ലയണൽ മെസ്സി. ഇന്നലെ ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ എത്തി മെസ്സി രണ്ടു വർഷത്തെ കരാർ ഒപ്പുവച്ചു. ഒരു വർഷത്തേക്ക് കൂടി പുതുക്കാൻ ഉള്ള അവസരവും കരാറിൽ ഉണ്ട്. പിഎസ്‌ജി ട്വിറ്ററിലൂടെയും അവരുടെ വെബ്സൈറ്റ് വഴിയും വാർത്ത ലോകത്തെ അറിയിച്ചു. 35 മില്യൺ യൂറോ ആണ് വാർഷിക വരുമാനം.

പിഎസിജിക്ക് ആയി ആരാധകരുടെ സ്റ്റാർട്ടിം​ഗ് ലൈനപ്പ്; എന്തൊരു ടീം !

“പുതിയ തുടക്കാതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. എന്റെ പ്രതീക്ഷകൾക്ക് അനുയോജ്യമായ ക്ലബ്ബ് ആണ് പിഎസ്‌ജി. പ്രതിഭയുള്ള കളിക്കാരും ജീവനക്കാരും ഇവിടെ ഉണ്ട്. ഇവർക്കൊപ്പം ചേർന്ന് ക്ലബ്ബിന് വിജയങ്ങൾ സമ്മാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പാർക് ദേസ് പ്രിൻസസ് മൈതാനത്ത് കളിക്കാൻ ഞാൻ ഞാൻ കാത്തിരിക്കുന്നു” മെസ്സി പറഞ്ഞു.

“വളരെ അഭിമാനത്തോടെ ഞാൻ മെസ്സിയെയും കുടുംബത്തെയും പിഎസ്‌ജിയിലേക്ക് സ്വാഗതം ചെയ്യുന്നു” ക്ലബ്ബ് പ്രസിഡന്റ് നാസർ അൽ ഖലീഫി പറഞ്ഞു. മെസ്സി ക്ലബ്ബിനെ പുതിയ ഉയരത്തിൽ എത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പിഎസിജിക്ക് ആയി ആരാധകരുടെ സ്റ്റാർട്ടിം​ഗ് ലൈനപ്പ്; എന്തൊരു ടീം !

മെസ്സിയുടെ വരവിലൂടെ നെയ്മർ, എമ്പാപ്പെ എന്നിവർക്കൊപ്പമുള്ള പിഎസ്‌ജി മുന്നേറ്റ നിര വലിയ ശക്തിയായി മാറുകയാണ്. ഡി മരിയ, ഇക്കാർഡി, ജിനി വൈനാൾഡാം, വെറാറ്റി, സറാബിയ, ഹാക്കിമി, റാമോസ്‌, കെയ്‌ലർ നവാസ്, ഡൊനാറുമ്മ തുടങ്ങി ഒരു വൻ കളിക്കാർ ടീമിൽ ഉണ്ട്. ഇവരെയൊക്കെ വച്ചു ചാമ്പ്യൻസ് ലീഗ് കിരീടം നേടുക, കഴിഞ്ഞ വർഷം നഷ്ടമായ ലീഗ് 1 വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങൾ ആണ് കോച്ച് പൊചേറ്റിനോക്ക് മുന്നിൽ.