ഫിഫ റാങ്കിംഗില്‍ മികച്ച മുന്നേറ്റം നടത്തി ടീം ഇന്ത്യ; ഒന്നാം സ്ഥാനത്ത് ജര്‍മ്മനി

ഫിഫ ലോക റാങ്കിംഗില് കഴിഞ്ഞ മൂന്നേറ്റം തുടരുന്നു. മാര്ച്ചില് 99-ാം റാങ്കിലെത്തിയ ഇന്ത്യ ഏറ്റവുമൊടുവില് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില് 97-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഈ വര്ഷം ഒരു അന്താരാഷ്ട്ര മത്സരം മാത്രമാണ് ഇന്ത്യന് ടീം കളിച്ചിട്ടുള്ളത്. അതില് കിര്ഗിസ്ഥാനോട് പരാജയപ്പെട്ടെങ്കിലും റാങ്കിനെ കാര്യമായി ബാധിച്ചില്ല. അതേസമയം ലോക ചാമ്പ്യന്മാരായ ജര്മനി ഒന്നാം സ്ഥാനം നിലനിര്ത്തി.
 | 

ഫിഫ റാങ്കിംഗില്‍ മികച്ച മുന്നേറ്റം നടത്തി ടീം ഇന്ത്യ; ഒന്നാം സ്ഥാനത്ത് ജര്‍മ്മനി

ന്യൂഡല്‍ഹി: ഫിഫ ലോക റാങ്കിംഗില്‍ കഴിഞ്ഞ മൂന്നേറ്റം തുടരുന്നു. മാര്‍ച്ചില്‍ 99-ാം റാങ്കിലെത്തിയ ഇന്ത്യ ഏറ്റവുമൊടുവില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ 97-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഈ വര്‍ഷം ഒരു അന്താരാഷ്ട്ര മത്സരം മാത്രമാണ് ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത്. അതില്‍ കിര്‍ഗിസ്ഥാനോട് പരാജയപ്പെട്ടെങ്കിലും റാങ്കിനെ കാര്യമായി ബാധിച്ചില്ല. അതേസമയം ലോക ചാമ്പ്യന്‍മാരായ ജര്‍മനി ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ബ്രസിലാണ് രണ്ടാം സ്ഥാനത്ത്. സമീപകാലത്ത് മികച്ച പ്രകടനം തുടരുന്ന ബെല്‍ജിയം മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. മെസിയുടെ അര്‍ജന്റീന അഞ്ചാം സ്ഥാനത്താണ്. ലോകകപ്പിനായുള്ള സമയം അടുക്കുന്നതോടെ പുതിയ റാങ്കിംഗ് പട്ടിക ടീമുകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്.

ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ 100ല്‍ കൂടുതല്‍ സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്ന ഇന്ത്യ മാര്‍ച്ചിലാണ് 99 ലെത്തിയത്. സമീപകാലത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ കുറവായതാണ് മുന്നേറ്റത്തിന്റെ വേഗത കുറയാന്‍ കാരണം.