ഇന്ന് ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകം; ഗോവയ്‌ക്കെതിരെ വിജയിക്കണം

ഇന്ന് ഐഎസ്എല്ലില് കേരള ബ്ലാസ്റ്റേഴ്സിന് നിര്ണായക പോരാട്ടം. ഗോവയ്ക്കെതിരെ വിജയത്തില് കൂടുതലൊന്നും ഡേവിഡ് ജെയിംസിനും കൂട്ടര്ക്കും രക്ഷയാകില്ല. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില് രാത്രി 7.30നാണ് കിക്കോഫ്. അതേസമയം ഗോവയ്ക്കെതിരെ വിജയം അത്ര എളുപ്പം സാധ്യമാകുന്ന ഒന്നല്ല. ആറു മത്സരങ്ങളില് നാലു ജയവും ഓരോ സമനിലയും തോല്വിയുമായി 13 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ഗോവ. മികച്ച രീതിയില് പന്ത് തട്ടിയില്ലെങ്കില് ഹോം മത്സരത്തില് കേരളം രണ്ടാമത്തെ തോല്വി വഴങ്ങുമെന്നത് തീര്ച്ച.
 | 

ഇന്ന് ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകം; ഗോവയ്‌ക്കെതിരെ വിജയിക്കണം

കൊച്ചി: ഇന്ന് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക പോരാട്ടം. ഗോവയ്‌ക്കെതിരെ വിജയത്തില്‍ കൂടുതലൊന്നും ഡേവിഡ് ജെയിംസിനും കൂട്ടര്‍ക്കും രക്ഷയാകില്ല. കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്. അതേസമയം ഗോവയ്‌ക്കെതിരെ വിജയം അത്ര എളുപ്പം സാധ്യമാകുന്ന ഒന്നല്ല. ആറു മത്സരങ്ങളില്‍ നാലു ജയവും ഓരോ സമനിലയും തോല്‍വിയുമായി 13 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ഗോവ. മികച്ച രീതിയില്‍ പന്ത് തട്ടിയില്ലെങ്കില്‍ ഹോം മത്സരത്തില്‍ കേരളം രണ്ടാമത്തെ തോല്‍വി വഴങ്ങുമെന്നത് തീര്‍ച്ച.

തുടര്‍ച്ചയായി പരാജയപ്പെടുന്ന പ്രതിരോധനിരയെ മാറ്റാനാണ് സാധ്യത. സീസണിലെ തന്റെ ആദ്യ മത്സരത്തിനായി മലയാളി താരം അനസ് എടത്തൊടിക കളത്തിലിറങ്ങിയേക്കും. ജിങ്കന്‍-അനസ് കോമ്പിനേഷന്‍ പ്രതിരോധത്തിന്റെ മൂര്‍ച്ച കൂട്ടുമെന്നാണ് ആരാധക പ്രതീക്ഷ. ആദ്യകളി മാറ്റി നിര്‍ത്തിയാല്‍ പ്രതീക്ഷ തരുന്ന ഒരു മത്സരം പോലും കേരള ബ്ലാസ്റ്റേഴ്സിന് പേരെടുത്ത് പറയാനില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ പ്രതിരോധം മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും പിന്നീട് കളിമാറുകയും ചെയ്തു. പ്രകടനം മോശമായിട്ടും ആദ്യ ഇലവനില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താന്‍ ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് തയ്യാറായിട്ടില്ല. ഇനിയും ടീമിന്റെ പ്രകടനം മോശമായാല്‍ ജെയിംസിന് കാര്യങ്ങള്‍ പ്രതികൂലമാകും.

ആദ്യ മൂന്നു കളികളില്‍ നെമാന്യ ലാസിച് പെസിചാണ് ജിങ്കാനൊപ്പം പ്രതിരോധത്തില്‍ അണിനിരന്നത്. ഇന്ന് പെസിച്ചിന് പകരക്കാരനായി അനസ് എത്തിയേക്കും. മിഡ്ഫീല്‍ഡ് മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നന്നായി കളിക്കുന്നത് കേരളത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. സി.കെ വിനീതും പ്രശാന്തും ഫോമിലെയത്തിയാല്‍ മലയാളി കരുത്തില്‍ കൊമ്പന്മാര്‍ക്ക് ഗോവയെ അട്ടിമറിക്കാനാകും.