ഓസീസ് 326 റണ്‍സിന് പുറത്ത്; 70 റണ്‍സിനിടയില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില് ഓസീസ് 326 റണ്സിന് പുറത്ത്. ആറു വിക്കറ്റിന് 277 റണ്സെന്ന നിലയില് രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് 49 റണ്സ് കൂട്ടിച്ചേര്ക്കുന്നതിനിടയില് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി പേസ് ബൗളര് ഇഷാന്ത് ശര്മ്മ നാല് വിക്കറ്റുകള് വീഴ്ത്തി. ബുംറയും യാദവും വിഹാരിയും രണ്ട് വിക്കറ്റ് വീതം നേടി. 70 റണ്സെടുത്ത ഓപ്പണര് ഹാരിസാണ് ഓസീസിന്റെ ടോപ്പ് സ്കോറര്.
 | 
ഓസീസ് 326 റണ്‍സിന് പുറത്ത്; 70 റണ്‍സിനിടയില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

പെര്‍ത്ത്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് 326 റണ്‍സിന് പുറത്ത്. ആറു വിക്കറ്റിന് 277 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് 49 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ബുംറയും യാദവും വിഹാരിയും രണ്ട് വിക്കറ്റ് വീതം നേടി. 70 റണ്‍സെടുത്ത ഓപ്പണര്‍ ഹാരിസാണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍.

ബാറ്റ്‌സ്മാന്‍മാരുടെ അന്തകന്‍ പിച്ചായിരിക്കും പെര്‍ത്തിലേതെന്ന് നേരത്തെ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും അട്ടിമറിക്കുമെന്ന സൂചന നല്‍കിയാണ് ഓസീസ് ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 112 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഓസീസ് മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ മധ്യനിര ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ വേഗം കീഴടങ്ങിയതോടെ കുറ്റന്‍ സ്‌കോര്‍ നേടാമെന്ന് ഓസീസ് മോഹം പൊലിഞ്ഞു. ഹാരിസ്, ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ് എന്നിവര്‍ ഓസീസിനായി അര്‍ധസെഞ്ച്വറി നേടി.

ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ പോലുമില്ലാതെയാണ് ഇന്ത്യ പെര്‍ത്തിലെ മൈതാനത്തിറങ്ങിയത്. ഫാസ്റ്റ് ബൗളര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍ മുന്‍തൂക്കം ലഭിക്കുമെന്ന കോലിയുടെ കണക്ക്കൂട്ടലുകള്‍ ഫലം കണ്ടില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായ കെ.എല്‍ രാഹുലിനെയും(2), വിജയ് മുരളിയെയും (0) പെട്ടന്ന് നഷ്ടമായി. 23 റണ്‍സെടുത്ത് ചേതേശ്വര്‍ പൂജാരയും 41 റണ്‍സെടുത്ത് നായകന്‍ കോലിയുമാണ് ക്രീസില്‍. ഇന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാവാതെ പിടിച്ചു നിന്നാല്‍ ഇന്ത്യക്ക് മുന്‍തൂക്കം നേടാന്‍ കഴിയും.