ഫുട്‌ബോൾ ടീം റാങ്കിംഗിൽ ഇന്ത്യ വീണ്ടും താഴേക്ക്

ഫിഫ റാങ്കിംഗിൽ ഇന്ത്യൻ ഫുട്ബോൾ ടീം വീണ്ടും താഴേക്ക്. രണ്ട് സ്ഥാനം കൂടി താഴ്ന്ന് 173 ാം സ്ഥാനത്താണ് ഇന്ത്യൻ ഫുട്ബോൾ ടീം ഇപ്പോൾ.
 | 
ഫുട്‌ബോൾ ടീം റാങ്കിംഗിൽ ഇന്ത്യ വീണ്ടും താഴേക്ക്

 

ന്യൂഡൽഹി: ഫിഫ റാങ്കിംഗിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം വീണ്ടും താഴേക്ക്. രണ്ട് സ്ഥാനം കൂടി താഴ്ന്ന് 173 ാം സ്ഥാനത്താണ് ഇന്ത്യൻ ഫുട്‌ബോൾ ടീം ഇപ്പോൾ. കഴിഞ്ഞ വർഷം രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമാണ് ഇന്ത്യ കളിച്ചത്. അതിൽ ഒന്നിൽ തോൽവിയും മറ്റേതിൽ ടൈയുമായിരുന്നു ഫലം.

ഏഷ്യൻ രാജ്യങ്ങളിൽ 42-ാം സ്ഥാനം നേടി ഇറാൻ ആണ് മുൻപന്തിയിൽ. ജപ്പാൻ 53-ാം റാങ്ക് സ്വന്തമാക്കിയപ്പോൾ പാകിസ്ഥാൻ 170-ാം സ്ഥാനത്താണ്. 209 രാജ്യങ്ങളുടെ പട്ടികയിൽ ലോക ചാമ്പ്യൻമാരായ ജർമ്മനിയാണ് ഒന്നാം സ്ഥാനത്ത്.