ഇന്ന് കൊൽക്കത്ത-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിൽ അത് ലറ്റിക്കോ ഡി കൊൽക്കത്ത ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയെ നേരിടും. ലീഗിൽ കഴിഞ്ഞ 4 മത്സരങ്ങളിൽ നിന്ന് 1 തോൽവിയും 3 സമനിലയും വഴങ്ങേണ്ടി വന്ന കൊൽക്കത്ത വിജയം ലക്ഷ്യമാക്കിയാണ് ഇന്നിറങ്ങുക.
 | 

ഇന്ന് കൊൽക്കത്ത-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ അത് ലറ്റിക്കോ ഡി കൊൽക്കത്ത ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയെ നേരിടും. ലീഗിൽ കഴിഞ്ഞ 4 മത്സരങ്ങളിൽ നിന്ന് 1 തോൽവിയും 3 സമനിലയും വഴങ്ങേണ്ടി വന്ന കൊൽക്കത്ത വിജയം ലക്ഷ്യമാക്കിയാണ് ഇന്നിറങ്ങുക. 13 പോയന്റുമായി കൊൽക്കത്ത മുന്നിലാണ്.

എട്ട് മത്സരങ്ങളിൽ നിന്നും 10 പോയിന്റ് നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗിൽ ആറാം സ്ഥാനത്താണ്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി 7നാണ് മത്സരം.