ഒന്നാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് തകർന്നു; ചെന്നൈ 1 ഗോളിന് മുന്നിൽ

രണ്ടാം സെമി ഫൈനൽ മത്സരത്തിൽ തകർന്ന ബ്ലാസ്റ്റേഴ്സിന് ചെന്നൈ ഉയർത്തിയ ശക്തമായ ആക്രമണത്തിൽ പിടിച്ചു നിൽക്കാനായില്ല. ഒരു ഗോളിന് ചെന്നൈ മുന്നിലാണ്. ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി ജെയിം മക്ക് അലിസ്റ്റർക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ബ്ലാസ്റ്റേഴ്സിന് പത്ത് പേരുമായി കളി തുടരേണ്ടി വരും.
 | 
ഒന്നാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് തകർന്നു; ചെന്നൈ 1 ഗോളിന് മുന്നിൽ

 

ചെന്നൈ: രണ്ടാം സെമി ഫൈനൽ മത്സരത്തിൽ തകർന്ന ബ്ലാസ്റ്റേഴ്‌സിന് ചെന്നൈ ഉയർത്തിയ ശക്തമായ ആക്രമണത്തിൽ പിടിച്ചു നിൽക്കാനായില്ല. ഒരു ഗോളിന് ചെന്നൈ മുന്നിലാണ്. ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി 28ാം മിനിറ്റിൽ ജെയിംസ് മക്ക് അലിസ്റ്റർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
ബ്ലാസ്റ്റേഴ്‌സിന് പത്ത് പേരുമായി കളി തുടരേണ്ടി വരും.

കളിയിലുടനീളം ചെന്നൈ ആധിപത്യം പുലർത്തി. പ്രതിരോധത്തിലൂന്നി കളിച്ച ബ്ലാസ്‌റ്റേഴ്‌സ് പലപ്പോഴും മോശം നിലവാരമാണ് പുർത്തിയത്.

കൊച്ചിയിൽ നടന്ന ആദ്യപാത സെമി ഫൈനൽ പോരാട്ടത്തിന്റെ പകുതി ആക്രമണം പോലും ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുക്കാനായില്ല. പ്രതിരോധത്തിലും ടീം പിന്നിലായിരുന്നു. കളിയുടെ 42 ാം മിനിറ്റിൽ ചെന്നൈയുടെ ആദ്യ ഗോൾ പിറന്നു. മിഖായേൽ സിൽവസ്റ്ററാണ് ഗോൾ നേടിയത്.

അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചൻ, ജയാ ബച്ചൻ, മുകേഷ് അംബാനി, നിത അംബാനി എന്നിവരും കളി കാണാനെത്തി.