ഐ.എസ്.എൽ. ഫാൻ പോൾ: വോട്ടെടുപ്പ് ഉച്ചക്ക് അവസാനിക്കും; ഇയാൻ ഹ്യൂമിന് വമ്പൻ ലീഡ്

ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച താരങ്ങളെ കണ്ടെത്തുന്നതിന് ആരാധകർക്കിടയിൽ നടത്തുന്ന വോട്ടെടുപ്പ് ഇന്ന് ഉച്ചക്ക് ഒരുമണിക്ക് അവസാനിക്കും. വോട്ടെടുപ്പിൽ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ തന്നെയാണ് ഇപ്പോഴും മുന്നിൽ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക വെബ് സൈറ്റിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
 | 

ഐ.എസ്.എൽ. ഫാൻ പോൾ: വോട്ടെടുപ്പ് ഉച്ചക്ക് അവസാനിക്കും; ഇയാൻ ഹ്യൂമിന് വമ്പൻ ലീഡ്
കൊച്ചി:
ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച താരങ്ങളെ കണ്ടെത്തുന്നതിന് ആരാധകർക്കിടയിൽ നടത്തുന്ന വോട്ടെടുപ്പ് ഇന്ന് ഉച്ചക്ക് ഒരുമണിക്ക് അവസാനിക്കും. വോട്ടെടുപ്പിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തന്നെയാണ് ഇപ്പോഴും മുന്നിൽ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക വെബ് സൈറ്റിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

പ്ലേയർ ഓഫ് ദ സീസൺ മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇയാൻ ഹ്യൂം എതിരാളികൾക്കൊന്നും അടുത്തെത്താൻ കഴിയാത്ത വിധം ലീഡാണ് നേടിയത്. ഇന്ന് രാവിലത്തെ വോട്ടിംഗ് നിലയനുസരിച്ച് ഹ്യൂമിന് 8648 വോട്ടുകളുണ്ട്. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റ് താരങ്ങളെല്ലാം 3000ലധികം വോട്ടുകൾ നേടിയിട്ടുള്ളപ്പോഴാണിത്. മികച്ച ഫോർവേഡിനെ കണ്ടെത്താനുള്ള മറ്റൊരു വോട്ടെടുപ്പിൽ ഇയാൻ ഹ്യമിന് തന്നെ 3200ത്തോളം വോട്ടുകളേ നേടാനായുള്ളു.

എട്ടു മേഖലകളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ ആദ്യത്തെ വോട്ടെടുപ്പിൽ മാത്രം പങ്കെടുത്ത് ധാരാളം പേർ മടങ്ങുന്നു എന്നതിന്റെ സൂചനയാണ് ഇത്. പ്ലേയർ ഓഫ് ദ സീസൺ വോട്ടെടുപ്പാണ് ആദ്യം നടക്കുന്നത്. അതിനാലാണ് ആ ഇനത്തിൽ മാത്രം ഇത്രയധികം വോട്ടുകൾ പോൾ ചെയ്തിരിക്കുന്നത്. ഇന്ത്യൻ പ്ലേയർ ഓഫ് ദ സീസൺ, മികച്ച ഗോൾ, മികച്ച സേവ്, മികച്ച ഗോൾ കീപ്പർ, ഡിഫൻഡർ, മിഡ്ഫിൽഡർ, ഫോർവേഡ് എന്നിങ്ങനെ എട്ട് പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. എല്ലാ മേഖലകളിലും വോട്ട് ചെയ്യാത്തവർക്ക് ഇന്ന് ഉച്ചക്ക് ഒരു മണി വരെ ഇനിയും അതിന് അവസരമുണ്ട്.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക