ഐ.എസ്.എൽ: ഇന്ന് ചെന്നൈ ഗോവയെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിൻ എഫ്സി, ഗോവ എഫ്സിയെ നേരിടും. വൈകുന്നേരം ഏഴിന് ഗോവയുടെ ഹോം ഗ്രൗണ്ടായ ഫത്തോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മൽസരം. മലയാളി താരങ്ങളായ എൻ.പി പ്രദീപും, ഡെൻസൺ ദേവദാസും ചെന്നൈക്ക് വേണ്ടി കളിക്കാൻ സാധ്യതയുണ്ട്.
Oct 15, 2014, 09:57 IST
|
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിൻ എഫ്സി, ഗോവ എഫ്സിയെ നേരിടും. വൈകുന്നേരം ഏഴിന് ഗോവയുടെ ഹോം ഗ്രൗണ്ടായ ഫത്തോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മൽസരം. മലയാളി താരങ്ങളായ എൻ.പി പ്രദീപും, ഡെൻസൺ ദേവദാസും ചെന്നൈക്ക് വേണ്ടി കളിക്കാൻ സാധ്യതയുണ്ട്.
ഇന്നലെ നടന്ന ഡൽഹി ഡയനാമോസ്-പൂനെ എഫ്‌സി പോരാട്ടം സമനിലയിൽ കലാശിച്ചു. മുൻ ഇറ്റാലിയൻ സൂപ്പർ താരം അലസാന്ദ്രോ ദെൽപിയറോയുടെ സാന്നിധ്യമുണ്ടായിട്ടും ഗോളടിക്കാൻ കഴിയാതിരുന്നത് ഡയനാമോസിന് വിനയായി.