ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്‌സിന് തോൽവി

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന എവേ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വൻ തോൽവി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് എഫ് സി ഗോവ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലാണ് ഗോവയുടെ മൂന്ന് ഗോളും പിറന്നത്. ഗോവയ്ക്ക് വേണ്ടി 63, 79 മിനിറ്റിൽ മിറേസ്ലാവ് സെപ്ലികയും 69-ാം മിനുറ്റിൽ ആന്ദ്രെ സാൻന്തോസുമാണ് ഗോളുകൾ നേടിയത്.
 | 
ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്‌സിന് തോൽവി


മഡ്ഗാവ്:
ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന എവേ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് വൻ തോൽവി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് എഫ് സി ഗോവ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലാണ് ഗോവയുടെ മൂന്ന് ഗോളും പിറന്നത്. ഗോവയ്ക്ക് വേണ്ടി 63, 79 മിനിറ്റിൽ മിറേസ്ലാവ് സെപ്ലികയും 69-ാം മിനുറ്റിൽ ആന്ദ്രെ സാൻന്തോസുമാണ് ഗോളുകൾ നേടിയത്.

ഇതോടെ ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗോൾ ശരാശരിയിൽ കേരളത്തെക്കാൾ മുൻപിലുള്ള ഗോവ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.