മുംബൈയോട് മഞ്ഞ പുതക്കാൻ സച്ചിൻ; ഐ.എസ്എൽ ഫൈനലിന് മണിക്കൂറുകൾ മാത്രം

ഇന്ത്യൻ സൂപ്പർ ലീഗ് കൊട്ടിക്കലാശത്തിന് വേദിയാകുന്ന ഡി.വൈ പാട്ടീൽ സ്റ്റേഡിയം ഇന്ന് കേരളത്തിന് വേണ്ടിയാകും ആർപ്പുവിളിക്കുക. സച്ചിന്റെ ജൻമനാടായ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ സച്ചിന്റെ സ്വന്തം ടീം മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്.
 | 

മുംബൈയോട് മഞ്ഞ പുതക്കാൻ സച്ചിൻ; ഐ.എസ്എൽ ഫൈനലിന് മണിക്കൂറുകൾ മാത്രം
മുംബൈ:

മുംബൈയോട് മഞ്ഞയുടുക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ടീം ഒദ്യോഗികമായി തന്നെ ഇന്ന് ആവശ്യപ്പെട്ടത്. മുംബൈയിലേയും കേരളത്തിലേയും പത്രങ്ങളിൽ ടീം മാനേജ്‌മെന്റ് പ്രസിദ്ധീകരിച്ച പരസ്യങ്ങളിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഫുട്‌ബോൾ കളിയിൽ കാണികളുടെ പിന്തുണ വിജയത്തെ നിർണയിക്കുന്നു എന്നത് തന്നെയാകണം കാരണം. ഡി.വൈ പാട്ടീൽ സ്റ്റേഡിയം, കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് പകരമാവുമോ എന്നറിയാൻ വൈകിട്ട് ഏഴുവരെ കാത്തിരുന്നാൽ മതിയാകും.

ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയുമാണ് ഒരർഥത്തിൽ ഇന്ന് നേർക്കുനേർ വരുന്നത്. ഗാംഗുലിയുടെ അത്‌ലറ്റികോ ഡി. കൊൽക്കത്തയും മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെയും മലയാളിയുടെയും സ്വന്തം ബ്ലാസ്റ്റേഴസും തമ്മിലുള്ള പോരാട്ടത്തിന് മുംബൈ മലയാളികളും ആവേശപൂർവമാണ് കാത്തിരിക്കുന്നത്.

20 കോടിയുടെ സമ്മാനത്തുകയാണ് കാൽ പന്ത് കളിയിലെ രാജാക്കൻമാരെ കാത്തിരിക്കുന്നത്. ജേതാക്കൾക്ക് എട്ട് കോടി രൂപയും രണ്ടാം സ്ഥാനക്കാർക്ക് നാലു കോടിയുമാണ് സമ്മാന തുക. സെമി ഫൈനലിൽ തോറ്റ ടീമിനും ലീഗിൽ മികവ് കാണിച്ചവർക്കുള്ള തുകയും കൂടിയാകുമ്പോൾ 20 കോടി കവിയും.