സമനിലക്കുരുക്ക് അഴിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; പ്രതിരോധ തന്ത്രത്തില്‍ പിഴച്ച് ഡേവിഡ് ജെയിംസ്

ഇന്ത്യന് സൂപ്പര് ലീഗില് ആദ്യ മത്സരത്തില് ആരാധക പ്രതീക്ഷ വാനോളം ഉയര്ത്തിയാണ് ഡേവിഡ് ജെയിംസിന്റെ അത്ലറ്റിക്കോ ഡി കൊല്ക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തുന്നത്. അച്ചടക്കത്തോടെയുള്ള കളിയും ഫിനിഷിംഗും തെളിയിക്കുന്ന പ്രകടനമായിരുന്നു അത്. എന്നാല് പിന്നീടുള്ള കാര്യങ്ങള് ബ്ലാസ്റ്റേഴ്സിന് അത്ര സുഖകരമല്ല. അവസാന നാല് മത്സരങ്ങളും സമനിലക്കുരുക്കിലായി. സീസണില് ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെക്കുന്ന പൂനെ സിറ്റി എഫ്.സിക്കെതിരെയും സമനില വഴങ്ങേണ്ടി വന്നു. മുന്നേറ്റങ്ങളിലെ തന്ത്രങ്ങള്ക്കൊത്ത് പ്രതിരോധത്തിലും മാറ്റങ്ങള് കൊണ്ടുവരാന് ജെയിംസിന് കഴിയാതെ പോയി.
 | 

സമനിലക്കുരുക്ക് അഴിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; പ്രതിരോധ തന്ത്രത്തില്‍ പിഴച്ച് ഡേവിഡ് ജെയിംസ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ മത്സരത്തില്‍ ആരാധക പ്രതീക്ഷ വാനോളം ഉയര്‍ത്തിയാണ് ഡേവിഡ് ജെയിംസിന്റെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തുന്നത്. അച്ചടക്കത്തോടെയുള്ള കളിയും ഫിനിഷിംഗും തെളിയിക്കുന്ന പ്രകടനമായിരുന്നു അത്. എന്നാല്‍ പിന്നീടുള്ള കാര്യങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് അത്ര സുഖകരമല്ല. അവസാന നാല് മത്സരങ്ങളും സമനിലക്കുരുക്കിലായി. സീസണില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെക്കുന്ന പൂനെ സിറ്റി എഫ്.സിക്കെതിരെയും സമനില വഴങ്ങേണ്ടി വന്നു. മുന്നേറ്റങ്ങളിലെ തന്ത്രങ്ങള്‍ക്കൊത്ത് പ്രതിരോധത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ജെയിംസിന് കഴിയാതെ പോയി.

സമനിലക്കുരുക്ക് അഴിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; പ്രതിരോധ തന്ത്രത്തില്‍ പിഴച്ച് ഡേവിഡ് ജെയിംസ്

ഇന്നലെ നടന്ന പൂനെ-ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത് 13-ാം മിനിറ്റിലാണ്. ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് കൊണ്ട് പുനെ സ്റ്റാന്‍കോവിച്ച് വല കുലുക്കി. സ്റ്റാന്‍കോവിച്ചിനെ മാര്‍ക്കിംഗ് പോയിന്റില്‍ നിര്‍ത്താന്‍ നായകന്‍ സന്ദേഷ് ജിങ്കന്‍ പരാജയപ്പെട്ടു. അപ്രതീക്ഷിതമായ ഗോള്‍ വഴങ്ങേണ്ടി വന്ന ആഘാതം ആദ്യ പകുതിയില്‍ മുഴുവന്‍ പ്രതിഫലിക്കുകയും ചെയ്തു. ജിങ്കന്റെ കളിമികവ് എല്ലാ സമയത്തും ബ്ലാസ്റ്റേഴ്‌സിന് രക്ഷക്കെത്താത്തതിന് കാരണം അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ കെല്‍പ്പുള്ള മറ്റൊരു താരത്തിന്റെ കുറവാണ്. ലക്കിച്ച് പെസിച്ച് ഓവര്‍ ലാപ്പിംഗ് റണ്‍ നടത്തിയാല്‍ ജിങ്കന്റെ പൊസിഷനില്‍ ആശയക്കുഴപ്പമുണ്ടാകും.

സമനിലക്കുരുക്ക് അഴിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; പ്രതിരോധ തന്ത്രത്തില്‍ പിഴച്ച് ഡേവിഡ് ജെയിംസ്

പെസിച്ചിനെ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് മാറ്റുകയും അവിടേക്ക് അനസ് എടത്തൊടികയെ പരീക്ഷിക്കാനും അവസരമുണ്ടായിട്ടും ജെയിംസ് അതിന് തയ്യാറായില്ല. ഇന്ത്യന്‍ ഇന്റര്‍നാഷണലായ മലയാളി താരം അനസ് ഐ.എസ്.എല്ലിലെ വിലകൂടിയ താരമാണെന്നത് ജെയിംസ് മറക്കുന്നു. സീസണില്‍ ഇതുവരെ അനസ് മൈതാനത്ത് ഇറങ്ങിയിട്ടില്ല. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ശക്തരായ ബംഗളുരു എഫ്.സിക്കെതിരാണ്. അസാമാന്യ റണ്ണിംഗ് സ്പീഡുള്ള താരങ്ങള്‍ പ്രതിരോധത്തിലുണ്ടായില്ലെങ്കില്‍ സുനില്‍ ഛേത്രി കൊച്ചിയില്‍ ഗോള്‍ മഴ പെയ്യിക്കുമെന്നത് തീര്‍ച്ച. നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.