ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തിയ ആരാധകരെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിലെ ആദ്യ വിജയം സ്വന്തമാക്കി. ഗോവ എഫ്.സി യെ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
 | 

ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം
കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെത്തിയ ആരാധകരെ സാക്ഷിയാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തിലെ ആദ്യ വിജയം സ്വന്തമാക്കി. ഗോവ എഫ്.സി യെ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

കളിയിലുടനീളം കേളത്തിനായിരുന്നു മേൽക്കൈ. 64-ാം മിനിറ്റിൽ മലയാളി താരം സി.എസ് സബിത്തിന് പകരക്കാരനായി ഇറങ്ങിയ മിലാഗ്രസ് ഗോൺസാൽവസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോൾ നേടിയത്. അറുപത്തിനാലാം മിനിറ്റിൽ ബാരിസിക്കിന്റെ പാസിൽ നിന്നായിരുന്നു ഗോവൻ താരത്തിന്റെ ഗോൾ.

ഈ ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. ഞായറാഴ്ച്ച നടക്കുന്ന രണ്ടാം ഹോം മൽസരത്തിൽ ബ്ലാസ്‌റ്റേഴ്‌സ്, ഡൽഹി ഡൈനാമോസിനെ നേരിടും.