ഐ.എസ്.എൽ: കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സി പോരാട്ടം ഇന്ന്

ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യജയം തേടി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങും. ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ചെന്നൈയിൻ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വൈകിട്ട് ഏഴുമണിക്ക് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
 | 

ഐ.എസ്.എൽ: കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സി പോരാട്ടം ഇന്ന്
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങും. ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ചെന്നൈയിൻ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. വൈകിട്ട് ഏഴുമണിക്ക് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ മത്സരത്തിലെന്ന പോലെ അഞ്ചു പ്രതിരോധ നിര താരങ്ങളുമായാവും ബ്ലാസ്റ്റേഴ്‌സ് ഇന്നും ഇറങ്ങുക. ഡച്ച് താരം ഹെങ്ങ്ബാർട്ടിനും സ്‌കോട്ട്‌ലന്റുകാരനായ മക്അലിസ്റ്ററിനുമൊപ്പം ഇന്ത്യൻ താരങ്ങളായ നിർമൽ ഛേത്രിയും അവിനാബോ ബാഗും ഗുർവീന്ദർ സിംഗും പ്രതിരോധത്തിലുണ്ടാകും. സ്റ്റീഫൻ പിയേഴ്‌സണും മെഹ്താബ് ഹുസൈനും നൈജീരിയൻ താരം പെൻ ഒറിജിക്കാവും മധ്യനിരയുടെ ചുമതല.

ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോടാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം. നിലവിൽ പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ് ബ്ലാസ്റ്റേഴ്‌സ്.