ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്‌സിന് തോൽവി

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി. ഏകപക്ഷിയമായ ഒരു ഗോളിനാണ് ചെന്നൈ വിജയിച്ചത്. ജയത്തോടെ ചെന്നൈയിൻ സെമിയിലെത്തി. ബൂണോ പെലിസാരി 87-ാം മിനിറ്റിൽ നേടിയ ഗോളിനാണ് ചെന്നൈയുടെ ജയം.
 | 

ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്‌സിന് തോൽവി
കൊച്ചി:
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോൽവി. ഏകപക്ഷിയമായ ഒരു ഗോളിനാണ് ചെന്നൈ വിജയിച്ചത്. ജയത്തോടെ ചെന്നൈയിൻ സെമിയിലെത്തി. ബൂണോ പെലിസാരി 87-ാം മിനിറ്റിൽ നേടിയ ഗോളിനാണ് ചെന്നൈയുടെ ജയം.

11 മത്സരങ്ങളിൽനിന്ന് അഞ്ച് ജയവുമായി 19 പോയന്റുമായി പട്ടികയിൽ ഒന്നാമതായിരുന്നു ചെന്നൈയിൻ. 15 പോയിന്റുകളുള്ള ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്താണ്. എന്നാൽ, ഗോൾ ശരാശരിയിൽ വളരെ പിന്നിലാണ്. അടുത്ത രണ്ടു ഹോം മത്സരങ്ങളും ജയിച്ചാലേ കേരളത്തിന് അവസാന നാലിലെത്താനാകൂ.