ഐ.എസ്.എൽ: ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം സമനില. മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരമാണ് ഗോൾ രഹിത സമനിലയിൽ അവസാനിച്ചത്. സമനിലയോടെ എട്ട് കളികളിൽ നിന്ന് കേരളത്തിന് ഒമ്പത് പോയിന്റും മുംബൈക്ക് 11 പോയിന്റുമാണുള്ളത്. തുടക്കത്തിൽ നല്ല മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. 52 ശതമാനവും ബോൾപൊസിഷൻ കേരളത്തിന്റെ ഭാഗത്തായിരുന്നു. ഉഗ്രൻ ഷോട്ടുകളും കേരള താരങ്ങൾ കാഴ്ചവെച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.
 | 

ഐ.എസ്.എൽ: ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തുടർച്ചയായ രണ്ടാം സമനില. മുംബൈ സിറ്റി എഫ്.സിക്കെതിരായ മത്സരമാണ് ഗോൾ രഹിത സമനിലയിൽ അവസാനിച്ചത്. സമനിലയോടെ എട്ട് കളികളിൽ നിന്ന് കേരളത്തിന് ഒമ്പത് പോയിന്റും മുംബൈക്ക് 11 പോയിന്റുമാണുള്ളത്. തുടക്കത്തിൽ നല്ല മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. 52 ശതമാനവും ബോൾപൊസിഷൻ കേരളത്തിന്റെ ഭാഗത്തായിരുന്നു. ഉഗ്രൻ ഷോട്ടുകളും കേരള താരങ്ങൾ കാഴ്ചവെച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

മത്സരം കാണാൻ ബ്ലാസ്‌റ്റേഴ്‌സ് ടീം ഉടമയായ സച്ചിൻ ടെണ്ടുൽക്കറും കൊച്ചിയിൽ എത്തിയിരുന്നു. കൊച്ചിയിൽ കഴിഞ്ഞ ദിവസം ഡൽഹി ഡൈനമോസിനെതിരായ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരവും സമനിലയിലാണ് അവസാനിച്ചത്.