കളിമറന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ്; ഡേവിഡ് ജെയിംസിനെ പുറത്താക്കണമെന്ന് ആരാധകര്‍

ചിരവൈരികളായ അത്ലറ്റിക്കോ ഡി കൊല്ക്കത്തയെ സ്വന്തം തട്ടകത്തില് തകര്ത്തെറിഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല് സീസണില് അരങ്ങേറിയത്. എന്നാല് പിന്നീടങ്ങോട്ട് ഒരു മത്സരത്തില് പോലും ആരാധകപ്രതീക്ഷക്കൊത്ത് പന്ത് തട്ടാന് ജിങ്കനും കൂട്ടര്ക്കും കഴിഞ്ഞില്ല. തുടര്ച്ചയായ സമനിലകള്, ഹോം മാച്ചുകളില് പോലും പരാജയം തുടങ്ങി സകല മേഖലകളിലും സര്വ്വ പരാജിതരെന്ന ഖ്യാതിയാണ് പിന്നീട് മഞ്ഞപ്പടയെ തേടിയെത്തിയത്. അനസ് എടത്തൊടിക, സന്ദേഷ് ജിങ്കന്, ലക്കിസ് പെസിച്ച് തുടങ്ങി സീസണിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളുണ്ടായിട്ടും വന്മതില് തീര്ക്കാന് ജെയിംസിന്റെ ടീമിനായില്ല.
 | 
കളിമറന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ്; ഡേവിഡ് ജെയിംസിനെ പുറത്താക്കണമെന്ന് ആരാധകര്‍

കൊച്ചി: ചിരവൈരികളായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ സ്വന്തം തട്ടകത്തില്‍ തകര്‍ത്തെറിഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്‍ സീസണില്‍ അരങ്ങേറിയത്. എന്നാല്‍ പിന്നീടങ്ങോട്ട് ഒരു മത്സരത്തില്‍ പോലും ആരാധകപ്രതീക്ഷക്കൊത്ത് പന്ത് തട്ടാന്‍ ജിങ്കനും കൂട്ടര്‍ക്കും കഴിഞ്ഞില്ല. തുടര്‍ച്ചയായ സമനിലകള്‍, ഹോം മാച്ചുകളില്‍ പോലും പരാജയം തുടങ്ങി സകല മേഖലകളിലും സര്‍വ്വ പരാജിതരെന്ന ഖ്യാതിയാണ് പിന്നീട് മഞ്ഞപ്പടയെ തേടിയെത്തിയത്. അനസ് എടത്തൊടിക, സന്ദേഷ് ജിങ്കന്‍, ലക്കിസ് പെസിച്ച് തുടങ്ങി സീസണിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളുണ്ടായിട്ടും വന്‍മതില്‍ തീര്‍ക്കാന്‍ ജെയിംസിന്റെ ടീമിനായില്ല.

കളി മികവുള്ള താരങ്ങളുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിന് തന്ത്രങ്ങളില്‍ പിഴച്ചു. ആദ്യത്തെ മൂന്ന് മത്സരങ്ങളൊഴിച്ചാല്‍ പിന്നീട് നടന്ന 8 മത്സരങ്ങളിലും വ്യത്യസ്ഥ തന്ത്രമാണ് കോച്ച് ഡേവിഡ് ജെയിംസ് പുറത്തെടുത്തത്. എല്ലാം പിഴച്ചുവെന്ന് വേണം പറയാന്‍. ഒരോ മത്സരത്തിലും വ്യത്യസ്ഥ ഇലവനെ ഇറക്കി, സ്ഥിരതയാര്‍ന്ന ഒരു കോമ്പിനേഷന്‍ കണ്ടെത്തുന്നതിന് പക്ഷേ പരീക്ഷണങ്ങള്‍ വിലങ്ങു തടിയായി. മിഡ്ഫീല്‍ഡില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെ ഭാരിച്ച ഉത്തരവാദിത്വം ഏല്‍പ്പിച്ചു. സമദിനേക്കാള്‍ ശാരീരിക ക്ഷമതയുണ്ടായിട്ടും വിദേശ താരം പെര്‍ക്കൂസണെ ആദ്യ മത്സരങ്ങളില്‍ ബെഞ്ചിലിരുത്തി.

മുന്നേറ്റനിരയിലെ സെര്‍ബിയന്‍ കരുത്ത് വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ കഴിയാത്തതിന് പിന്നിലും കോച്ചിന്റെ അപാകതയാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. വലകാക്കുന്ന ധീരജ് സിംഗിന്റെ മികച്ച പ്രകടനമാണ് മിക്ക മത്സരങ്ങളിലും വമ്പന്‍ തോല്‍വികള്‍ ഒഴിവാക്കിയത്. മലയാളി താരങ്ങളായ സി.കെ വിനീത്, പ്രശാന്ത് തുടങ്ങിയവരുടെ മങ്ങിയ പ്രകടനവും ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ഒരോ മത്സരത്തിലും പുതിയ തന്ത്രങ്ങള്‍ പയറ്റിയെങ്കിലും ബ്ലാസ്റ്റേഴ്‌സിനെ കരയകറാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം. താരപ്പെരുമ മാത്രമല്ല കളി മെനയാന്‍ കോച്ച് കൂടി വേണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ടീമിന്റെ മോശം പ്രകടനത്തിന് ഉത്തരവാദി ഡേവിഡ് ജെയിംസ് തന്നെയാണെന്നും ആരാധകര്‍ പ്രതികരിക്കുന്നു. അവസാന മത്സരത്തില്‍ പൂനെയോട് കൂടി തോറ്റതോടെ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നോട്ട് പോക്ക് അസാധ്യമായി മാറിയിരിക്കുകയാണ്. ഈ സീസണോടു കൂടി ജെയിംസിനെ പുറത്താക്കുമെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന സൂചനകള്‍.