ബംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും; സമനിലക്കുരുക്കഴിക്കാന്‍ സാധിക്കുമോ?

ഇന്ന് കരുത്തരായ ബംഗളൂരു എഫ്.സിക്കെതിരെ ബ്ലാസ്റ്റേഴ്സ് നിര്ണായക പോരാട്ടത്തിനിറങ്ങും. വൈകുന്നേരം 7.30ന് കൊച്ചി ജവഹര്ലാല് നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഹോം മത്സരത്തിന്റെ മുന്തൂക്കമുണ്ടെങ്കിലും ബംഗളൂരുവിനെ തോല്പ്പിക്കുക മഞ്ഞപ്പടയ്ക്ക് ശ്രമകരമായ ജോലിയായിരിക്കും. കഴിഞ്ഞ നാല് മത്സരങ്ങളിലെയും സമനിലക്കുരുക്ക് അഴിക്കാനാവാതെ വിഷമിക്കുകയാണ് ഡേവിഡ് ജെയിംസിന്റെ കുട്ടികള്. മധ്യനിരയും പ്രതിരോധവും നിരന്തരം പരീക്ഷിക്കപ്പെട്ട പൂനെക്കെതിരായ മത്സരത്തില് നന്നായി വിയര്ത്താണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്.
 | 

ബംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും; സമനിലക്കുരുക്കഴിക്കാന്‍ സാധിക്കുമോ?

കൊച്ചി: ഇന്ന് കരുത്തരായ ബംഗളൂരു എഫ്.സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നിര്‍ണായക പോരാട്ടത്തിനിറങ്ങും. വൈകുന്നേരം 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഹോം മത്സരത്തിന്റെ മുന്‍തൂക്കമുണ്ടെങ്കിലും ബംഗളൂരുവിനെ തോല്‍പ്പിക്കുക മഞ്ഞപ്പടയ്ക്ക് ശ്രമകരമായ ജോലിയായിരിക്കും. കഴിഞ്ഞ നാല് മത്സരങ്ങളിലെയും സമനിലക്കുരുക്ക് അഴിക്കാനാവാതെ വിഷമിക്കുകയാണ് ഡേവിഡ് ജെയിംസിന്റെ കുട്ടികള്‍. മധ്യനിരയും പ്രതിരോധവും നിരന്തരം പരീക്ഷിക്കപ്പെട്ട പൂനെക്കെതിരായ മത്സരത്തില്‍ നന്നായി വിയര്‍ത്താണ് ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചത്.

ലീഗില്‍ ഒരു വിജയവും നാല് സമനിലയുമായി ആറാം സ്ഥാനത്താണ് കേരളം. ഇന്ന് വിജയിക്കാനായാല്‍ ആദ്യ നാല് സ്ഥാനങ്ങള്‍ക്കുള്ളിലേക്ക് ബ്ലാസ്റ്റേഴ്‌സിന് മുന്നേറാം. റാക്കിബിന് പകരക്കാരനായി മലയാളി അനസ് എടത്തൊടിക ജിങ്കനൊപ്പം വന്‍മതില്‍ തീര്‍ക്കാനെത്തുമെന്നാണ് ജെയിംസ് നല്‍കുന്ന സൂചന. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും അനസ് കളിച്ചിരുന്നില്ല. പ്രതിരോധം കൂടുതല്‍ കരുത്താര്‍ജിക്കുന്നതോടെ ബ്ലാസ്റ്റേഴ്‌സ് അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങുന്ന രീതിക്ക് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

അതേസമയം ഐഎസ്എല്ലിലെ മോശം റഫറീയിംഗിനെതിരെ ഇന്ന് മത്സരത്തിനിടയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട വ്യക്തമാക്കിയിട്ടുണ്ട്. പൂനെ സിറ്റിയ്‌ക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗാള്‍ നിഷേധിച്ച സംഭവമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മഞ്ഞപ്പട നേരത്തെ ഐഎസ്എല്‍ സംഘാടകര്‍ക്ക് കത്ത് അയച്ചിരുന്നു.

For the good of the game#GoodRefBannaPadega

Posted by Manjappada Kerala Blasters Fans on Sunday, November 4, 2018