മെസി 400 ഗോളുകളുടെ ഉടമ

കളിക്കളത്തിലെ സൂപ്പർ താരം ലയണൽ മെസി 400 ഗോളുകളുടെ ഉടമസ്ഥനായി. മെസിയും നെയ്മറും ചേർന്ന് ബാഴ്സലോണക്കു വേണ്ടി നിറഞ്ഞാടിയ മത്സരത്തിലാണ് മെസി നാനൂറിന്റെ മികവിലെത്തിയത്. ഗ്രാനഡയ്ക്കെതിരെയുള്ള പോരാട്ടത്തിൽ 6-0ന് ബാഴ്സലോണ വിജയിക്കുകയും ചെയ്തു. മത്സരത്തിൽ നെയ്മർ ഹാട്രിക്കും മെസി ഇരട്ടഗോളും നേടി. ഇതോടെ ലാലീഗയിൽ ബാഴ്സ ഒന്നാമതെത്തി.
 | 

മെസി 400 ഗോളുകളുടെ ഉടമ

മാഡ്രിഡ്: കളിക്കളത്തിലെ സൂപ്പർ താരം ലയണൽ മെസി 400 ഗോളുകളുടെ ഉടമസ്ഥനായി. മെസിയും നെയ്മറും ചേർന്ന് ബാഴ്‌സലോണക്കു വേണ്ടി നിറഞ്ഞാടിയ മത്സരത്തിലാണ് മെസി നാനൂറിന്റെ മികവിലെത്തിയത്. ഗ്രാനഡയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ 6-0ന് ബാഴ്‌സലോണ വിജയിക്കുകയും ചെയ്തു. മത്സരത്തിൽ നെയ്മർ ഹാട്രിക്കും മെസി ഇരട്ടഗോളും നേടി. ഇതോടെ ലാലീഗയിൽ ബാഴ്‌സ ഒന്നാമതെത്തി.

ഗ്രാനഡയുടെ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചത്. ഗോളിന് വേണ്ടി 26-ാം മിനിറ്റുവരെ ബാഴ്‌സയക്കു കാത്തിരിക്കേണ്ടിവന്നു. എന്നാൽ കാൽപന്ത് കളിയിലെ വിസ്മയങ്ങൾ ഒത്തു ചേർന്നപ്പോൾ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. 62-ാം മിനിറ്റിലാണ് കരിയറിലെ തന്റെ 400-ാം ഗോൾ ഗ്രാനഡയുടെ പോസ്റ്റിലെത്തിച്ച് മെസി സ്വന്തമാക്കിയത്. 359 ഗോൾ ബാഴ്‌സലോണക്ക് വേണ്ടിയും 42 തവണ അർജന്റീനക്ക് വേണ്ടിയുമാണ് മെസി നേടിയത്.