മെസിയുടെ കുടുംബത്തിന് നേരെ ചിലി ആരാധകരുടെ കയ്യേറ്റശ്രമം

കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിനിടെ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ കുടുംബത്തിന് നേരെ കയ്യേറ്റശ്രമം നടന്നതായി റിപ്പോർട്ട്. സ്റ്റേഡിയത്തിൽ കളി കാണുന്നതിനിടെ ചിലി ആരാധകരാണ് മെസ്സിയുടെ കുടുംബത്തിന് നേരെ കയ്യേറ്റ ശ്രമം നടത്തിയത്.
 | 

മെസിയുടെ കുടുംബത്തിന് നേരെ ചിലി ആരാധകരുടെ കയ്യേറ്റശ്രമം

സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിനിടെ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ കുടുംബത്തിന് നേരെ കയ്യേറ്റശ്രമം നടന്നതായി റിപ്പോർട്ട്. സ്‌റ്റേഡിയത്തിൽ കളി കാണുന്നതിനിടെ ചിലി ആരാധകരാണ് മെസ്സിയുടെ കുടുംബത്തിന് നേരെ കയ്യേറ്റ ശ്രമം നടത്തിയത്. മെസ്സിയുടെ മൂത്ത സഹോദരൻ റോഡ്രിഗോയെ മർദ്ദിക്കുകയും കുടുംബാംഗങ്ങളെ അസഭ്യ വാക്കുകൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്.

ഫൈനലിന്റെ പകുതി സമയത്തിന് മുമ്പായിരുന്നു മെസ്സിയുടെ കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. ഇതേത്തുടർന്ന് മെസ്സിയുടെ കുടുംബത്തെ ടെലിവിഷൻ ക്യാബിനിലേക്ക് മാറ്റി. മറ്റൊരു അർജന്റീന താരം സെർജിയോ അഗ്വേരോയുടെ കുടുംബത്തിന് നേരെയും സ്‌റ്റേഡിയത്തിൽ വച്ച് കയ്യേറ്റശ്രമം ഉണ്ടായതായി റിപ്പോർട്ടുണ്ട്.

ചിലിയിലെ സാന്റിയാഗോ നാഷണൽ സ്‌റ്റേഡിയത്തിൽ വച്ചായിരുന്നു കോപ്പ അമേരിക്ക ഫൈനൽ. ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ചിലി ജയിച്ചു. ചിലിയുടെ ആദ്യ കോപ്പ വിജയമാണിത്.