റയല്‍ മാഡ്രിഡില്‍ നിന്ന് കൂടുമാറില്ലെന്ന് സ്ഥിരീകരിച്ച് സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച്

റയല് മാഡ്രിഡില് നിന്ന് കൂടുമാറില്ലെന്ന് സ്ഥിരീകരിച്ച് സൂപ്പര് താരം ലൂക്കാ മോഡ്രിച്ച്. പോര്ച്ചുഗീസ് സൂപ്പര് താരം ക്രിസ്റ്റ്യാന്യോ റൊണാള്ഡോ ക്ലബ് വിട്ടതിന് പിന്നാലെ ലോകഫുട്ബോളറും ക്രൊയേഷ്യന് നായകനുമായ ലൂക്കാ മോഡ്രിച്ചും റയല് മാഡ്രിഡ് വിടുന്നുവെന്ന് പ്രമുഖ സ്പാനിഷ് മാധ്യമങ്ങളടക്കം റിപ്പോര്ട്ട് ചെയ്തിരുന്നു. ഇറ്റാലിയന് ലീഗിലെ കരുത്തരായ ഇന്റര് മിലാനിലേക്ക് മോഡ്രിച്ച് ചേക്കേറുമെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രവചനം. ആദ്യഘട്ടത്തില് മോഡ്രിച്ച് വാര്ത്തയോട് പ്രതികരിച്ചിരുന്നില്ല.
 | 
റയല്‍ മാഡ്രിഡില്‍ നിന്ന് കൂടുമാറില്ലെന്ന് സ്ഥിരീകരിച്ച് സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച്

മാഡ്രിഡ്: റയല്‍ മാഡ്രിഡില്‍ നിന്ന് കൂടുമാറില്ലെന്ന് സ്ഥിരീകരിച്ച് സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോ ക്ലബ് വിട്ടതിന് പിന്നാലെ ലോകഫുട്‌ബോളറും ക്രൊയേഷ്യന്‍ നായകനുമായ ലൂക്കാ മോഡ്രിച്ചും റയല്‍ മാഡ്രിഡ് വിടുന്നുവെന്ന് പ്രമുഖ സ്പാനിഷ് മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറ്റാലിയന്‍ ലീഗിലെ കരുത്തരായ ഇന്റര്‍ മിലാനിലേക്ക് മോഡ്രിച്ച് ചേക്കേറുമെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രവചനം. ആദ്യഘട്ടത്തില്‍ മോഡ്രിച്ച് വാര്‍ത്തയോട് പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ റയലുമായുള്ള കരാര്‍ അവസാനിക്കാന്‍ 11 മാസം ബാക്കി നില്‍ക്കെ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ വീണ്ടും സജീവമായതോടെ താരം തന്നെ പ്രതികരണവുമായി രംഗത്ത് വന്നു. നിലവില്‍ റയല്‍ വിടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. ക്ലബില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. 2020ല്‍ താനും റയലുമായുള്ള കരാര്‍ അവസാനിക്കുകയാണ്. 2020ന് ശേഷവും ക്ലബില്‍ തുടരാന്‍ തന്നെയാണ് താല്‍പ്പര്യമെന്നും താരം വെളിപ്പെടുത്തി.

മോഡ്രിച്ചിനായി ഇന്റര്‍ മിലാന്‍ വലവിരിച്ചതായി നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു. റയലുമായി ഇക്കാര്യം അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മിഡ്ഫീല്‍ഡിലെ ക്രോയേഷ്യന്‍ ശക്തിയെ വിട്ടുനല്‍കാന്‍ റയല്‍ തയ്യാറെല്ലെന്നാണ് മിലാന്‍ അധികൃതര്‍ക്ക് ലഭിച്ച മറുപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.