ക്രിസ്റ്റ്യാനോ റൊണാൾഡോക്കു വേണ്ടി ശ്രമിക്കുന്നില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി. യുണൈറ്റഡിലേക്ക് വന്നേക്കുമെന്ന് റിപ്പോർട്ട്

 | 
ronaldo

യുവന്റസിൽ നിന്നും പോർച്ചു​ഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബിലേക്ക് എത്തിക്കാനായി ശ്രമിക്കുന്നില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി വ്യക്തമാക്കിയതായി ​ഗോൾ.കോം റിപ്പോർട്ട് ചെയ്തു. ആദ്യ ഘട്ട ചർച്ചകൾ നടത്തിയെങ്കിലും അത്തരത്തിലൊരു നീക്കം ഇപ്പോഴില്ലെന്ന് സിറ്റി അധികൃതർ അറിയിച്ചു കഴിഞ്ഞു. 

അതേസമയം മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് റൊണാൾഡോ പോകുന്നു എന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്. ഏതായാലും യുവന്റസിൽ നിന്നും റൊണാൾഡോ പോകുന്നു എന്ന വാർത്തക്ക് ഏറെക്കുറെ സ്ഥിരീകരണം വന്നിട്ടുണ്ട്.മാൻയു മാനേജർ ഇത്തരത്തിലുള്ള വാർത്തകൾ തള്ളിക്കളഞ്ഞിട്ടുമില്ല.