റാഫേൽ വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ. കരാർ നാലു വർഷത്തേക്ക്
റാഫേൽ വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ. കരാർ നാലു വർഷത്തേക്ക്.
Jul 28, 2021, 00:37 IST
| റയൽ മാഡ്രിഡിൽ നിന്നും ഫ്രഞ്ച് താരം റാഫേൽ വരാനെ ഓൾഡ് ട്രഫോഡിൽ എത്തി. 41മില്യൻ പൗണ്ടിന്റെ കരാർ ആണ് മാൻയു താരവുമായി ഒപ്പുവച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. സീസണിൽ യുണൈറ്റഡിന്റെ രണ്ടാമത്തെ വമ്പൻ സൈനിംഗ് ആണ് ഇത്. നേരത്തെ സാഞ്ചൊയെ യുണൈറ്റഡ് ടീമിൽ എത്തിച്ചിരുന്നു. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധ നിര കൂടുതൽ ശക്തമാകും.
നാല് വർഷത്തിനു ശേഷം ഒരു കൊല്ലം നീട്ടി നൽകാനും കരാറിൽ വ്യവസ്ഥ ഉണ്ട്. വാർത്ത സ്ഥിരീകരിച്ചു മാഞ്ചസ്റ്റർ യുണൈറ്റഡ് വാർത്താക്കുറിപ്പ് പുറത്തിറക്കി.