എംബാപ്പെയ്ക്ക് വേണ്ടി വലയെറിഞ്ഞ് റയല്‍; ഓഫര്‍ 1400 കോടി

പാരീസ്: കിലിയന്‍ എംബാപ്പെയ്ക്ക് വേണ്ടി സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് രംഗത്ത്. 160 ദശലക്ഷം യൂറോയുടെ ഓഫറുമായാണ് പിഎസ്ജിയില്‍ നിന്ന് എംബാപ്പെയെ റാഞ്ചാന്‍ റയല്‍ എത്തിയിരിക്കുന്നത്. അതേസമയം ക്ലബ്ബുമായി ഒരു വര്‍ഷം കൂടി കരാറുള്ളതിനാല്‍ എംബാപ്പെയെ വിടില്ലെന്ന നിലപാടിലാണ് പിഎസ്ജി. ഏറ്റവും ഒടുവില്‍ മെസ്സി കൂടി എത്തിയതോടെ മെസ്സി-നെയ്മര്‍-എംബാപ്പെ എന്നിവരുടെ മുന്നേറ്റനിരയാണ് പിഎസ്ജി ലക്ഷ്യമിടുന്നത്.
കോപ്പ അമേരിക്കയില്‍ അര്‍ജന്റീന വിജയിച്ചതിന് ശേഷമാണ് മെസ്സി ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയില്‍ എത്തിയത്. ഇതോടെ എംബാപ്പെ ക്ലബ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. റയല്‍ വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച വാര്‍ത്ത ട്രാന്‍സ്ഫര്‍ വിപണി മാധ്യമപ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പിഎസ്ജിക്കായി 174 കളികളില്‍ നിന്ന് 133 ഗോളും 63 അസിസ്റ്റുമാണ് 22 കാരനായ എംബാപ്പെയുടെ സംഭാവന. എംബാപ്പെയ്ക്ക് മുന്നില്‍ ആറു വര്‍ഷത്തെ കരാര്‍ പിഎസ്ജി ഓഫര്‍ ചെയ്തതായും താരം അത് നിരസിച്ചതായും റിപ്പോര്‍ട്ടുണ്ട്. വാര്‍ത്തയില്‍ ഇരു ക്ലബ്ബുകളും പ്രതികരിച്ചിട്ടില്സ.