പാരിസിലെത്തി ഒപ്പിട്ടു. ഇനി മെസ്സി, നമ്പർ 30, പിഎസ്‌ജി

ബാഴ്സയുടെ പത്താം നമ്പറിൽ നിന്ന് ഇനി പാരീസ് സെയിന്റ് ജർമന്റെ മുപ്പതാം നമ്പറിൽ ലയണൽ മെസ്സി. ഇന്നലെ ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ എത്തി മെസ്സി രണ്ടു വർഷത്തെ കരാർ ഒപ്പുവച്ചു.
 | 
പാരിസിലെത്തി ഒപ്പിട്ടു. ഇനി മെസ്സി, നമ്പർ 30, പിഎസ്‌ജി

ബാഴ്‌സയുടെ പത്താം നമ്പറിൽ നിന്ന് ഇനി പാരീസ് സെയിന്റ് ജർമന്റെ മുപ്പതാം നമ്പറിൽ ലയണൽ മെസ്സി. ഇന്നലെ ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ എത്തി മെസ്സി രണ്ടു വർഷത്തെ കരാർ ഒപ്പുവച്ചു. ഒരു വർഷത്തേക്ക് കൂടി പുതുക്കാൻ ഉള്ള അവസരവും കരാറിൽ ഉണ്ട്. പിഎസ്‌ജി ട്വിറ്ററിലൂടെയും അവരുടെ വെബ്സൈറ്റ് വഴിയും വാർത്ത ലോകത്തെ അറിയിച്ചു. 35 മില്യൺ യൂറോ ആണ് വാർഷിക വരുമാനം.

“പുതിയ തുടക്കാതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. എന്റെ പ്രതീക്ഷകൾക്ക് അനുയോജ്യമായ ക്ലബ്ബ് ആണ് പിഎസ്‌ജി. പ്രതിഭയുള്ള കളിക്കാരും ജീവനക്കാരും ഇവിടെ ഉണ്ട്. ഇവർക്കൊപ്പം ചേർന്ന് ക്ലബ്ബിന് വിജയങ്ങൾ സമ്മാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പാർക് ദേസ് പ്രിൻസസ് മൈതാനത്ത് കളിക്കാൻ ഞാൻ ഞാൻ കാത്തിരിക്കുന്നു” മെസ്സി പറഞ്ഞു.

പാരിസിലെത്തി ഒപ്പിട്ടു. ഇനി മെസ്സി, നമ്പർ 30, പിഎസ്‌ജി

“വളരെ അഭിമാനത്തോടെ ഞാൻ മെസ്സിയെയും കുടുംബത്തെയും പിഎസ്‌ജിയിലേക്ക് സ്വാഗതം ചെയ്യുന്നു” ക്ലബ്ബ് പ്രസിഡന്റ് നാസർ അൽ ഖലീഫി പറഞ്ഞു. മെസ്സി ക്ലബ്ബിനെ പുതിയ ഉയരത്തിൽ എത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മെസ്സിയുടെ വരവിലൂടെ നെയ്മർ, എമ്പാപ്പെ എന്നിവർക്കൊപ്പമുള്ള പിഎസ്‌ജി മുന്നേറ്റ നിര വലിയ ശക്തിയായി മാറും. ഡി മരിയ, ഇക്കാർഡി, ജിനി വൈനാൾഡാം, വെറാറ്റി, സറാബിയ, ഹാക്കിമി, റാമോസ്‌, കെയ്‌ലർ നവാസ്, ഡൊനാറുമ്മ തുടങ്ങി ഒരു വൻ കളിക്കാർ ടീമിൽ ഉണ്ട്. ഇവരെയൊക്കെ വച്ചു ചാമ്പ്യൻസ് ലീഗ് കിരീടം നേടുക, കഴിഞ്ഞ വർഷം നഷ്ടമായ ലീഗ് 1 വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങൾ ആണ് കോച്ച് പൊചേറ്റിനോക്ക് മുന്നിൽ.