മെസ്സിയുടെ മുൻപിൽ റെക്കോർഡുകൾ വഴിമാറുന്നു; 91 മത്സരങ്ങളിൽ നിന്ന് 74 ഗോളുകൾ

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും അധികം ഗോൾ നേടിയ റെക്കോർഡ് ഇനി മെസ്സിയുടെ പേരിൽ. അപ്പോലിനെതിരായ മത്സരത്തിൽ ലീഗിലെ 72 ഗോളുകൾ എന്ന റൗൾ ഗോൾസാലസിന്റെ റെക്കോർഡാണ് മെസ്സി മറികടന്നത്.
 | 

മെസ്സിയുടെ മുൻപിൽ റെക്കോർഡുകൾ വഴിമാറുന്നു; 91 മത്സരങ്ങളിൽ നിന്ന് 74 ഗോളുകൾ

നിക്കോഷ്യ: ചാമ്പ്യൻസ് ലീഗിൽ ഏറ്റവും അധികം ഗോൾ നേടിയ റെക്കോർഡ് ഇനി മെസ്സിയുടെ പേരിൽ. അപ്പോലിനെതിരായ മത്സരത്തിൽ ലീഗിലെ 72 ഗോളുകൾ എന്ന റൗൾ ഗോൾസാലസിന്റെ റെക്കോർഡാണ് മെസ്സി മറികടന്നത്. 91 മത്സരങ്ങളിൽ നിന്ന് 74 ഗോളുകളുമായാണ് മെസ്സി മുന്നിലെത്തിയത്.

മെസ്സിയുടെ വരവിൽ റെക്കോർഡുകൾ എല്ലാം വഴി മാറുകയാണ്. റയൽ മാഡ്രിഡ് താരമായിരുന്ന റൗളിന്റെ റെക്കോർഡ് വളരെ ചുരുങ്ങിയ കളികൾ കൊണ്ടാണ് മെസ്സി മറികടന്നത്. റൗളിന് 72 ഗോളുകൾ നേടാൻ 142 മത്സരങ്ങൾ വേണ്ടിവന്നെങ്കിൽ മെസ്സിക്ക് വേണ്ടി വന്നത് 91 മത്സരങ്ങൾ മാത്രമാണ്.

അപ്പോലിനെതിരായ മത്സരത്തിൽ സുവാരസാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് 38-ാം മിനിറ്റിലെ ഗോളിലൂടെ മെസ്സി റൗളിന്റെ റെക്കോർഡിന് ഒപ്പമെത്തി. പിന്നീട് രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകളിലൂടെ ഹാട്രിക് തികച്ച മെസ്സി റൗലിന്റെ റെക്കോർഡ് മറികടന്നു. ലോകമെമ്പാടുമുള്ള ആരാധകർക്കൊപ്പം മെസ്സി ആ റെക്കോർഡ് ആഘോഷമാക്കി.

മെസ്സി അടിച്ചെടുത്ത മൂന്ന് ഗോളുകളുടെ മികവിൽ ബാർസലോണ അപ്പോലിനെ 4-0 ന് തോൽപ്പിച്ചു. സ്പാനിഷ് ലീഗിൽ ടോപ് സ്‌കോറർ പദവി നേടി നാലാം ദിവസമാണ് മെസ്സി ചാമ്പ്യൻസ് ലീഗിൽ ഏറ്റവും അധികം ഗോൾ നേടിയ താരം എന്ന നിലയിലും ശ്രദ്ധേയനായത്.