ഐ.എസ്.എൽ: ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിയെ നേരിടും. വൈകുന്നേരം ഏഴിന് മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മൽസരം.
 | 
ഐ.എസ്.എൽ: ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും


മുംബൈ:
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. വൈകുന്നേരം ഏഴിന് മുംബൈ ഡി.വൈ പാട്ടീൽ സ്‌റ്റേഡിയത്തിലാണ് മൽസരം.

നാലു മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയും രണ്ടു തോൽവിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പട്ടികയിലുള്ളത്. പൂണെ സിറ്റിക്കെതിരായ കഴിഞ്ഞ മൽസരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് വിജയിച്ച ബ്ലാസ്‌റ്റേഴ്‌സ്, മുംബൈക്കെതിരെയുള്ള കളിയിലും മികച്ച ഫോമിലാണ് ഇറങ്ങുന്നത്. പരിക്കിനെ തുടർന്ന മൈക്കൽ ചോപ്ര ഇന്നും പുറത്തിരിക്കാനാണ് സാധ്യത.
നാല് മൽസരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള മുംബൈ സിറ്റി ഏഴാം സ്ഥാനത്താണ്. ചെന്നൈയിൻ എഫ്‌സിയോട് മുംബൈ 5-1ന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്.