ഐ.എസ്.എൽ: മുംബൈ സിറ്റിക്ക് തകർപ്പൻ വിജയം

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സി പൂനെ സിറ്റി എഫ്.സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി. ആൻഡ്രേ മോറിറ്റ്സിന്റെ ഹാട്രിക് നേട്ടമാണ് മുംബൈയുടെ വിജയത്തിന് തിളക്കം കൂട്ടിയത്. മത്സരം ആരംഭിച്ചതു മുതൽ ആക്രമിച്ചുകളിച്ച മുംബൈ 12-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾനേടി.
 | 
ഐ.എസ്.എൽ: മുംബൈ സിറ്റിക്ക് തകർപ്പൻ വിജയം


മുംബൈ:
ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സി പൂനെ സിറ്റി എഫ്.സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി. ആൻഡ്രേ മോറിറ്റ്‌സിന്റെ ഹാട്രിക് നേട്ടമാണ് മുംബൈയുടെ വിജയത്തിന് തിളക്കം കൂട്ടിയത്. മത്സരം ആരംഭിച്ചതു മുതൽ ആക്രമിച്ചുകളിച്ച മുംബൈ 12-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾനേടി.
കൂട്ടത്തോടെ ആക്രമിച്ചുകയറിയ മുംബൈക്ക് മുന്നിൽ തകർന്ന പുണെ പ്രതിരോധനിരയെയും കരുത്തനായ ഗോൾകീപ്പർ ബെല്ലാർഡിയെയും കബളിപ്പിച്ച് മോറിറ്റ്‌സ് പുണെ വല കുലുക്കിയപ്പോൾ സ്‌റ്റേഡിയം ഇളകിമറിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയിലെ രണ്ട് ഗോളും മോറിറ്റ്‌സിന്റെ ബൂട്ടിൽ നിന്നാണ് പിറന്നത്. മുപ്പത്തിയേഴാം മിനുട്ടിൽ സുഭാഷിന്റെയും എൺപത്തഞ്ചാം മിനുട്ടിൽ ജോഹൻ ലെറ്റസെൽട്ടറിന്റെയും വകയായിരുന്നു ബാക്കി ഗോളുകൾ.