നെയ്മർക്ക് വിലക്ക്; നാല് മത്സരങ്ങൾ നഷ്ടമാകും
ചിലി: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന് (23) വിലക്ക്. കോപ അമേരിക്ക ഫുട്ബോളിൽ കൊളംബിയക്കെതിരായ മൽസരത്തിൽ പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലാണ് താരത്തിനെതിരേ നടപടി. ഇതോടെ ടൂർണമെന്റിലെ ശേഷിക്കുന്ന നാല് മൽസരങ്ങൾ നെയ്മറിന് നഷ്ടമാകും. കോപ അമേരിക്ക അച്ചടക്ക സമിതിയുടേതാണ് തീരുമാനം.
കൊളംബിയക്കെതിരായ മൽസരത്തിൽ 1-0 ത്തിന് ബാർസലോണ തോൽവി ഏറ്റുവാങ്ങി. കൊളംബിയൻ താരം പാബ്ലോ അർമേരോയെ തലകൊണ്ടിടിച്ചതിനെത്തുടർന്ന് ചുവപ്പ് കാർഡ് കണ്ട നെയ്മറിന് വെനസ്വേലയ്ക്കെതിരായ നിർണായകമായ മൂന്നാം മൽസരം നഷ്ടമാകുകയായിരുന്നു.
എന്നാൽ ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ നടത്തിയ പുനരവലോകനത്തിൽ മൈതാനത്തെ ചട്ടലംഘനമാണ് നെയ്മർ നടത്തിയതെന്ന് കണ്ടെത്തിയതാണ് നാലു മൽസരത്തിൽ നിന്ന് വിലക്കാൻ കാരണം.
കൊളംബിയൻ താരം കാർലോസ് ബക്കയ്ക്കും രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സമിതിയുടെ നടപടിക്കെതിരേ ഇരു താരങ്ങൾക്കും അപ്പീൽ നൽകാൻ അവസരമുണ്ട്. 2014ൽ ബ്രസീലിൽ ലോകകപ്പിനിടെ കൊളംബിയൻ താരം സുനിഗയുടെ ഇടിയേറ്റ് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് നെയ്മർ ടൂർണമെന്റിൽ നിന്നും പുറത്ത് പോയിരുന്നു.
ചിത്രങ്ങൾ കാണാം.
Neymar got a straight red for this head nod last night: https://t.co/AoWD1I1gU0 (Too soft to call it a headbutt!)
— Paddy Power (@paddypower) June 18, 2015