നെയ്മറിന്റെ ഹാട്രിക്കിൽ ബ്രസീലിന് വിജയം

ജപ്പാനെതിരായ അന്താരാഷ്ട്ര ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ബ്രസീൽ താരം നെയ്മർക്ക് ഹാട്രിക്. നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പതിനായിരക്കണക്കിന് കാണികളെ സാക്ഷിയാക്കി നാല് ഗോളുകളാണ് ബ്രസീൽ ക്യാപ്റ്റൻ സ്വന്തമാക്കിയത്.
 | 
നെയ്മറിന്റെ ഹാട്രിക്കിൽ ബ്രസീലിന് വിജയം

 

സിംഗപ്പൂർ: ജപ്പാനെതിരായ അന്താരാഷ്ട്ര ഫുട്‌ബോൾ സൗഹൃദ മത്സരത്തിൽ ബ്രസീൽ താരം നെയ്മർക്ക് ഹാട്രിക്. നാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പതിനായിരക്കണക്കിന് കാണികളെ സാക്ഷിയാക്കി നാല് ഗോളുകളാണ് ബ്രസീൽ ക്യാപ്റ്റൻ സ്വന്തമാക്കിയത്. മത്സരത്തിന്റെ 18, 48, 77, 81 മിനിറ്റുകളിലാണ് നെയ്മർ ഗോൾ നേടിയത്. നെയ്മറുടെ ഗോളിന്റെ പ്രഭാവത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ബ്രസീൽ ടീം ജപ്പാനെ തോൽപ്പിച്ചത്. 58 മത്സരങ്ങളിൽ നിന്നായി 40 ഗോളുകളാണ് നെയ്മറുടെ സമ്പാദ്യം.