ശസ്ത്രക്രിയ കഴിഞ്ഞു; പെലെ ആശുപത്രി വിട്ടു

ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ (75) ആശുപത്രി വിട്ടു. കടുത്ത പുറംവേദനയെ തുടർന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ സാവോപോളോയിലെ ആൽബെർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയയ്ക്ക് പെലെ വിധേയനായി. പുറംവേദനയെ തുടർന്ന് നേരത്തെയും അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു.
 | 
ശസ്ത്രക്രിയ കഴിഞ്ഞു; പെലെ ആശുപത്രി വിട്ടു

 

റിയോ ഡി ജനീറോ: ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം പെലെ (75) ആശുപത്രി വിട്ടു. കടുത്ത പുറംവേദനയെ തുടർന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ സാവോപോളോയിലെ ആൽബെർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയയ്ക്ക് പെലെ വിധേയനായി. പുറംവേദനയെ തുടർന്ന് നേരത്തെയും അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു.

പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം മുമ്പാണ് ഇതിഹാസ താരം ആശുപത്രി വിട്ടത്. എട്ടു മാസം മുമ്പ് മൂത്രാശയത്തിലെ അണുബാധ കാരണം പെലെ ചികിത്സ തേടിയിരുന്നു. ബ്രസീലിനായി മൂന്നുവട്ടം ലോകകപ്പ് കിരീടം നേടിക്കൊടുത്ത താരമാണ് പെലെ. ബ്രസീൽ ദേശീയ ടീമിനായി 92 മത്സരത്തിൽ നിന്നും 77 ഗോളുകൾ നേടിയ പെലെ ബ്രസീലിന്റെ ഏക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ്.