ആരാധകർക്ക് നന്ദിയറിയിച്ച് പെലെ: ഉടൻ ആശുപത്രി വിട്ടേക്കും

ഫുട്്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി. മൂത്രാശയത്തിൽ അണുബാധയെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെലെ സാവോപോളയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
 | 

ആരാധകർക്ക് നന്ദിയറിയിച്ച് പെലെ: ഉടൻ ആശുപത്രി വിട്ടേക്കും

സാവോപോളോ: ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി. മൂത്രാശയത്തിൽ അണുബാധയെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെലെ സാവോപോളയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതിയിൽ പുരോഗതി കണ്ടെത്തിയതിനെ തുടർന്ന് പെലെയ്ക്ക് ഉടൻ ആശുപത്രി വിട്ടുപോകാൻ സാധിക്കുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

നിരവധി ആരാധകരാണ് പെലെയെ ആശുപത്രിയിൽ സന്ദർശിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ ആരാധകർക്കൊപ്പം പെലെ ഗിറ്റാർ വായിച്ചു. പെലെയ്‌ക്കൊപ്പം കുടുംബാഗംങ്ങളുമുണ്ടായിരുന്നു.

നിരവധി ആളുകൾ തന്റെ ആരോഗസ്ഥിതിയെ ഓർത്ത് വിഷമിച്ചു. എന്നാൽ ഇപ്പോൾ താൻ രോഗത്തിൽ നിന്നും പൂർണ്ണമായി മുക്തി നേടി. 2016ൽ റിയോ ഡി ജനീറയിൽ നടക്കുന്ന ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പെലെ പ്രത്യാശ പ്രകടിപ്പിച്ചു.

നവംബർ 13-ന് മൂത്രാശയക്കല്ല് നീക്കം ചെയ്യാൻ ശസ്ത്രിക്രിയയ്ക്ക് വിധേയനാക്കിയ പെലെയുടെ ആരോഗ്യസ്ഥിതി പിന്നീട് മോശമാകുകയായിരുന്നു. അസുഖം മാറി തങ്ങളുടെ പ്രിയപ്പെട്ട ഫുട്‌ബോൾ മാന്ത്രികന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.