റഷ്യൻ ഫുട്‌ബോൾ താരം വെടിയേറ്റ് മരിച്ചു

റഷ്യൻ ഫുട്ബോൾ താരം ഗസാൻ മഗോമിയോവ് (20) വെടിയേറ്റ് മരിച്ചു. പ്രമുഖ ക്ലബായ അൻഷി മഖാകാലയിലെ താരമായ ഗസാൻ കാറിൽ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റത്. ശനിയാഴ്ച്ച രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗസാന്റെ കാറിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
 | 

റഷ്യൻ ഫുട്‌ബോൾ താരം വെടിയേറ്റ് മരിച്ചു
മോസ്‌കോ:
റഷ്യൻ ഫുട്‌ബോൾ താരം ഗസാൻ മഗോമിയോവ് (20) വെടിയേറ്റ് മരിച്ചു. പ്രമുഖ ക്ലബായ അൻഷി മഖാകാലയിലെ താരമായ ഗസാൻ കാറിൽ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റത്. ശനിയാഴ്ച്ച രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗസാന്റെ കാറിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

വെടിയേറ്റ് കാറിന്റെ ചില്ലുകളും മറ്റും തകർന്നിരുന്നു. കൊലയുടെ ലക്ഷ്യമെന്താണെന്നും ആരാണ് ഇതിന് പിന്നില്ലെന്നും അറിയില്ലെന്ന് ക്ലബ് പ്രതിനിധികൾ വ്യക്തമാക്കി. ഗസാന്റെ മരണത്തിൽ ക്ലബ് ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി. അൻഷി ക്ലബിന്റെ യൂത്ത്, റിസർവ് ടീമുകളിലെ മുൻനിര താരമായിരുന്നു ഗസാൻ.

താരം സഞ്ചരിച്ചിരുന്നത് പ്രശ്‌നബാധിത മേഖലയിൽ കൂടിയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.