കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയും തീം സോങ്ങും പുറത്തിറക്കി
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയും തീം സോങ്ങും സച്ചിൻ ടെൽഡുൽക്കർ പുറത്തിറക്കി. നാടൻ ശൈലിയിൽ ഇണമിട്ട തീം സോങ്ങ് കലാഭവൻ മണിയാണ് ആലപിച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ജഴ്സിയാണ് സച്ചിൻ പുറത്തിറക്കിയത്. മഞ്ഞ നിറം നിശ്ചദാർഢ്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണെന്ന് സച്ചിൻ പറഞ്ഞു.
Sep 29, 2014, 16:20 IST
| കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയും തീം സോങ്ങും സച്ചിൻ ടെൽഡുൽക്കർ പുറത്തിറക്കി. നാടൻ ശൈലിയിൽ ഇണമിട്ട തീം സോങ്ങ് കലാഭവൻ മണിയാണ് ആലപിച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ജഴ്സിയാണ് സച്ചിൻ പുറത്തിറക്കിയത്. മഞ്ഞ നിറം നിശ്ചദാർഢ്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണെന്ന് സച്ചിൻ പറഞ്ഞു.
മഞ്ഞ ടീഷർട്ടണിഞ്ഞാണ് സച്ചിൻ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ടീമിന്റെ മറ്റ് ഉടമകളായ പ്രസാദ് പോട്ടലൂരി, കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സച്ചിന്റെ അസാന്നിധ്യത്തിൽ രണ്ടാഴ്ച മുൻപ് ടീമിന്റെ ലോഗോ പുറത്തിറക്കിയിരുന്നു. ടീം ഉടമയായതിന് ശേഷം ഇതു രണ്ടാം തവണയാണ് സച്ചിൻ കേരളത്തിൽ എത്തുന്നത്.