സച്ചിൻ അഭിനയ ലോകത്തേക്ക്

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ ജീവിതം സിനിമയാകുന്നു. തന്റെ ജീവിത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിലൂടെ സച്ചിനും അഭിനയ ലോകത്തേക്ക് കടന്നുവരുമെന്നാണ് റിപ്പോർട്ട്. മുംബൈ ആസ്ഥാനമായുള്ള 200 നോട്ടൗട്ട് എന്ന കമ്പനിയാണ് സച്ചിന്റെ ജീവിതം സിനിമയാക്കുന്നത്. വേൾഡ് സ്പോർട്സ് ഗ്രൂപ്പിൽ നിന്നും സച്ചിന്റെ ജീവിതം സിനിമയാക്കാനുള്ള അനുമതി കമ്പനി സ്വന്തമാക്കിയതായാണ് സിനിമാ ലോകത്ത് നിന്നുള്ള വാർത്തകൾ.
 | 

സച്ചിൻ അഭിനയ ലോകത്തേക്ക്
മുംബൈ: 
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ ജീവിതം സിനിമയാകുന്നു. തന്റെ ജീവിത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിലൂടെ സച്ചിനും അഭിനയ ലോകത്തേക്ക് കടന്നുവരുമെന്നാണ് റിപ്പോർട്ട്. മുംബൈ ആസ്ഥാനമായുള്ള 200 നോട്ടൗട്ട് എന്ന കമ്പനിയാണ് സച്ചിന്റെ ജീവിതം സിനിമയാക്കുന്നത്. വേൾഡ് സ്‌പോർട്‌സ് ഗ്രൂപ്പിൽ നിന്നും സച്ചിന്റെ ജീവിതം സിനിമയാക്കാനുള്ള അനുമതി കമ്പനി സ്വന്തമാക്കിയതായാണ് സിനിമാ ലോകത്ത് നിന്നുള്ള വാർത്തകൾ.

ചിത്രത്തിന്റെ പേര് ഇനിയും തീരുമാനിച്ചിട്ടില്ല. ലണ്ടനിൽ നിന്നുള്ള പ്രമുഖ സംവിധായകൻ ജയിംസ് എസ്‌കിനാകും ചിത്രം സംവിധാനം ചെയ്യുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളുടെ വീഡിയോ സിനിമയിൽ ഉൾപ്പെടുത്താനുള്ള നീക്കം നിർമ്മാതാക്കൾ ആരംഭിച്ചിട്ടുണ്ട്.