സന്തോഷ് ട്രോഫി: കേരളാ ടീമിനെ പ്രഖ്യാപിച്ചു; വി.വി സുർജിത് ക്യാപ്റ്റൻ

സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിനുള്ള ഇരുപതംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. കെ.എസ്.ഇ.ബിയുടെ വി.വി സുർജിത് ടീമിനെ നയിക്കും.
 | 
സന്തോഷ് ട്രോഫി: കേരളാ ടീമിനെ പ്രഖ്യാപിച്ചു; വി.വി സുർജിത് ക്യാപ്റ്റൻ

 

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിനുള്ള ഇരുപതംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. കെ.എസ്.ഇ.ബിയുടെ വി.വി സുർജിത് ടീമിനെ നയിക്കും. പി.കെ രാജീവാണ് പരിശീലകൻ. കിക്കോഫ് ഈ മാസം 15 ന് തലശ്ശേരിയിൽ നടക്കും. സ്‌പോർട്‌സ് കൗൺസിലിന്റെ മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് നടക്കുന്നത്.

ദിവസേന രണ്ടു മൽസരങ്ങൾ വീതം നടത്താനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ആദ്യ മൽസരം നാല് മണിക്കും രണ്ടാമത്തെ മൽസരം 6.30നുമാണ് നടക്കുക. ഫിക്‌സ്ചർ പ്രകാരം കേരളം ആദ്യ മൽസരത്തിൽ ആന്ധ്രപ്രദേശിനെയാണ് നേരിടുന്നത്.