കവാനിക്ക് പിന്നാലെ സുവാരസിനും പരിക്ക്; ഉറുഗ്വെയ്‌ക്കെതിരെ ഫ്രാന്‍സിന് കാര്യങ്ങള്‍ എളുപ്പമാവും

ലോകകപ്പിന് ക്വാര്ട്ടര് ഫൈനല് മത്സരങ്ങള് ആരംഭിക്കാന് മണിക്കൂറുകള് മാത്രം ബാക്കിയുള്ളപ്പോള് ഉറുഗ്വെ പാളയത്തില് കനത്ത ആശങ്ക. സൂപ്പര് താരം കവാനിക്ക് പിന്നലെ ബാഴ്സലോണയുടെ കരുത്തായ ലൂയി സുവാരസിനും പരിക്കേറ്റത് ഉറുഗ്വെയ്ക്ക് വലിയ തിരിച്ചടിയായി. പോര്ച്ചുഗലിനെതിരായ മത്സരത്തില് പരിക്കിനെ തുടര്ന്ന് കളം വിട്ട കവാനി ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. കവാനി കളിക്കുമോയെന്ന് ഇപ്പോള് പറയാനാകില്ലെന്ന് നേരത്തെ ടീം മാനേജര് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുവരാസിനും പരിക്കേറ്റത്.
 | 

കവാനിക്ക് പിന്നാലെ സുവാരസിനും പരിക്ക്; ഉറുഗ്വെയ്‌ക്കെതിരെ ഫ്രാന്‍സിന് കാര്യങ്ങള്‍ എളുപ്പമാവും

നിഷ്നി: ലോകകപ്പിന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഉറുഗ്വെ പാളയത്തില്‍ കനത്ത ആശങ്ക. സൂപ്പര്‍ താരം കവാനിക്ക് പിന്നലെ ബാഴ്‌സലോണയുടെ കരുത്തായ ലൂയി സുവാരസിനും പരിക്കേറ്റത് ഉറുഗ്വെയ്ക്ക് വലിയ തിരിച്ചടിയായി. പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് കളം വിട്ട കവാനി ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. കവാനി കളിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് നേരത്തെ ടീം മാനേജര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുവരാസിനും പരിക്കേറ്റത്.

നിഷ്‌നിയില്‍ നടന്ന പരിശീലനത്തിനിടെയാണ് സുവരാസിന് പരിക്കേറ്റത്. മുടന്തിയാണ് അദ്ദേഹം ഗ്രസിംഗ് റൂമിലേക്ക് തിരികെ പോയത്. വലത് കാലിലാണ് പരിക്കെന്നാണ് സൂചന. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം മാത്രമെ കളിക്കാന്‍ കഴിയുമോയെന്ന കാര്യം വ്യക്തമാവൂ. വെള്ളിയാഴ്ച്ച ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് ഫ്രാന്‍സ് ഉറുഗ്വെ പോരാട്ടം.

പോര്‍ച്ചുഗലിനെതിരെ വിജയം നേടാനായത് കവാനിയുടെ ഇരട്ട ഗോളുകളായിരുന്നു. കവാനിയോടപ്പം തന്നെ മുന്നേറ്റനിരയുടെ അവിഭാജ്യ ഘടകമാണ് സുവാരസ്. ഇരുവരുമാണ് ഉറുഗ്വയുടെ പ്രതീക്ഷയും. എന്നാല്‍ ഇവര്‍ പുറത്തുപോയാല്‍ രണ്ടാം നിര താരങ്ങളെ നിരത്തിയാവും ഉറുഗ്വെ കളിക്കേണ്ടി വരിക. മികച്ച ഫോമില്‍ കളിക്കുന്ന ഫ്രാന്‍സിന് ഈ ആനുകൂല്യം മുതലെടുക്കാന്‍ സാധിക്കുമെന്നത് തീര്‍ച്ച.