സുബ്രതോ കപ്പ്: കേരളം ഫൈനലിൽ
സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ കേരളം ഫൈനലിൽ പ്രവേശിച്ചു. അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗം സെമിയിൽ കേരളം ജാർഖണ്ഡിനെ തോൽപ്പിച്ചു. മലപ്പുറം എം.എസ്.പി ഹയർ സെക്കന്ററി സ്കൂളാണ് കേരളത്തെ പ്രതിനിധീകരിച്ച് ഫൈനലിൽ കളിക്കുന്നത്.
Oct 13, 2014, 19:48 IST
| ന്യൂഡൽഹി: സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ കേരളം ഫൈനലിൽ പ്രവേശിച്ചു. അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗം സെമിയിൽ കേരളം ജാർഖണ്ഡിനെ തോൽപ്പിച്ചു. മലപ്പുറം എം.എസ്.പി ഹയർ സെക്കന്ററി സ്കൂളാണ് കേരളത്തെ പ്രതിനിധീകരിച്ച് ഫൈനലിൽ കളിക്കുന്നത്. പെനൽറ്റി ഷൂട്ടൗട്ടിൽ ജാർഖണ്ഡിലെ ബി.എസ്.എൽ ഹൈസ്‌കൂളിനെ തോൽപ്പിച്ചാണ് എം.എസ്.പി ഫൈനലിൽ കടന്നത്.