പെനാല്‍റ്റി അനുവദിച്ച റഫറിയോട് മോശമായി പെരുമാറി; നെയ്മറിനെതിരെ നടപടിയുണ്ടായേക്കും

പെനാല്റ്റി അനുവദിച്ച റഫറിയോട് അസഹിഷ്ണുതയോടെ പെരുമാറിയ പി.എസ്.ജി സൂപ്പര് താരം നെയ്മറിനെതിരെ നടപടിയെടുക്കാനൊരുങ്ങി യുവേഫ. മാഞ്ചസ്റ്ററിനെതിരായ ചാമ്പ്യന്സ് ലീഗ് പോരാട്ടത്തിനിടെയായിരുന്നു നെയ്മറിന്റെ അസ്ഹിഷ്ണുത നിറഞ്ഞ പെരുമാറ്റം. പരിക്കേറ്റ നെയ്മര് മാഞ്ചസ്റ്ററിനെതിരെ കളത്തിലിറങ്ങിയിരുന്നില്ല. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില് ഡിയോഗോ ഡാലറ്റിന്റെ കിക്ക് പി.എസ്.ജി പ്രതിരോധ താരം കിംബെപ്പെയുടെ കൈയില് തട്ടി. യുണൈറ്റഡ് താരങ്ങളുടെ അപ്പീലിന് ശേഷം റഫറി പെനാല്റ്റി വിധിച്ചു.
 | 
പെനാല്‍റ്റി അനുവദിച്ച റഫറിയോട് മോശമായി പെരുമാറി; നെയ്മറിനെതിരെ നടപടിയുണ്ടായേക്കും

നിയോണ്‍: പെനാല്‍റ്റി അനുവദിച്ച റഫറിയോട് അസഹിഷ്ണുതയോടെ പെരുമാറിയ പി.എസ്.ജി സൂപ്പര്‍ താരം നെയ്മറിനെതിരെ നടപടിയെടുക്കാനൊരുങ്ങി യുവേഫ. മാഞ്ചസ്റ്ററിനെതിരായ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനിടെയായിരുന്നു നെയ്മറിന്റെ അസ്ഹിഷ്ണുത നിറഞ്ഞ പെരുമാറ്റം. പരിക്കേറ്റ നെയ്മര്‍ മാഞ്ചസ്റ്ററിനെതിരെ കളത്തിലിറങ്ങിയിരുന്നില്ല. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഡിയോഗോ ഡാലറ്റിന്റെ കിക്ക് പി.എസ്.ജി പ്രതിരോധ താരം കിംബെപ്പെയുടെ കൈയില്‍ തട്ടി. യുണൈറ്റഡ് താരങ്ങളുടെ അപ്പീലിന് ശേഷം റഫറി പെനാല്‍റ്റി വിധിച്ചു.

വീഡിയോ അസിസ്റ്റന്റ് റഫറിയുടെ (വാര്‍) സഹായത്തോടെ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മാര്‍ക്കസ് റാഷ്ഫോഡ് പി.എസ്.ജിയെ ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പുറത്താക്കി. എന്നാല്‍ വീഡിയോ റഫറിയുടെ തീരുമാനത്തിനെതിരെ ഗ്യാലറിയിലിരുന്ന നെയ്മര്‍ അധിക്ഷേപപരമായി സംസാരിച്ചു. സ്ലൊവേനിയന്‍ റഫറി ഡാമിര്‍ സ്‌കോമിനയാണ് മത്സരം നിയന്ത്രിച്ചിരുന്നത്.

അത് ഒരിക്കലും പെനാല്‍റ്റിയല്ല, കിംബെപ്പെ പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്. മന:പൂര്‍വമായിരുന്നില്ല ആ ഹാന്‍ഡ്ബോള്‍. സംഭവങ്ങള്‍ സ്ലോ മോഷനില്‍ കാണാന്‍, ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്ത നാല് പേരെയാണ് ‘വാറില്‍’ വിധി നിര്‍ണയിക്കാന്‍ നിയമിച്ചിരിക്കുന്നതെന്നും നെയ്മര്‍ പറഞ്ഞു. റഫറിയുടെ തീരുമാനത്തിനെതിരെ പിന്നീട് നെയ്മര്‍ സോഷ്യല്‍ മീഡിയയിലും അസഹിഷ്ണുതയോടെ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് യുവേഫ നടപടിയെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.