റിച്ചി ബെനോ അന്തരിച്ചു

മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റനും കമന്റേറ്ററുമായിരുന്ന റിച്ചി ബെനോ (84) അന്തരിച്ചു. ത്വക്കിലുണ്ടായ അർബുദബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ലോകം മുഴുവനുള്ള ക്രിക്കറ്റ് ആരാധകർക്കിടയിൽ ക്രിക്കറ്റിന്റെ ശബ്ദം എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്.
 | 
റിച്ചി ബെനോ അന്തരിച്ചു

 

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റനും കമന്റേറ്ററുമായിരുന്ന റിച്ചി ബെനോ (84) അന്തരിച്ചു. ത്വക്കിലുണ്ടായ അർബുദബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ലോകം മുഴുവനുള്ള ക്രിക്കറ്റ് ആരാധകർക്കിടയിൽ ക്രിക്കറ്റിന്റെ ശബ്ദം എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ടും ഓസീസ് താരങ്ങളും അനുശോചിച്ചു. 63 ടെസ്റ്റുകളിൽ നിന്നും ബെനോ 2,000 റണ്ണുകളും 200 വിക്കറ്റുകളും സ്വന്തമാക്കിയ ആദ്യ താരം എന്ന നേട്ടത്തിനർഹനാണ് അദ്ദേഹം. 28 മത്സരങ്ങളിൽ ഓസ്‌ട്രേലിയൻ ടീമിനെ നയിച്ചു. ഈ മത്സരങ്ങളിലൊന്നും ഓസീസ് പരാജയം അറിഞ്ഞിട്ടില്ല.

ടെസ്റ്റിൽ 248 വിക്കറ്റുകൾ സ്വന്തമാക്കിയ ഈ ലെഗ് സ്പിന്നർ ഓൾ റൗണ്ടർ 16 തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 122 റൺസാണ് ഉയർന്ന സ്‌കോർ.

1964 ൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ബിബിസിൽ കമന്റേറേറ്ററായി പ്രവർത്തനം ആരംഭിച്ചു. പിന്നീട് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടെലിവിഷൻ കമന്റേറ്ററായി പ്രവർത്തിച്ചു. 2014 ലാണ് താൻ രോഗബാധിതനാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.