ഗ്രെയിം സ്മിത്തും ഭാര്യയും വേർപിരിഞ്ഞു
ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഗ്രെയിം സ്മിത്തും ഭാര്യ മോർഗൻ ഡെയ്നും വേർപിരിഞ്ഞു. മൂന്നര വർഷത്തെ ദാമ്പത്യമാണ് സ്മിത്തും ഐറിഷ് ഗായിക മോർഗനും അവസാനിപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് വിവഹം ബന്ധം വേർപെടുത്തുന്നതെന്നും മാധ്യമങ്ങൾ ഇരുവരുടെയും സ്വകാര്യതയെ മാനിക്കണമെന്നും സ്മിത്തിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
Feb 19, 2015, 17:24 IST
|
കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഗ്രെയിം സ്മിത്തും ഭാര്യ മോർഗൻ ഡെയ്നും വേർപിരിഞ്ഞു. മൂന്നര വർഷത്തെ ദാമ്പത്യമാണ് സ്മിത്തും ഐറിഷ് ഗായിക മോർഗനും അവസാനിപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് വിവഹം ബന്ധം വേർപെടുത്തുന്നതെന്നും മാധ്യമങ്ങൾ ഇരുവരുടെയും സ്വകാര്യതയെ മാനിക്കണമെന്നും സ്മിത്തിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
ഡെയ്‌നാണ് വിവാഹ ജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുത്തതെന്ന് പ്രമുഖ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. ഈ ബന്ധത്തിൽ രണ്ടു വയസുള്ള മകളും ഒരു വയസുള്ള മകനുമുണ്ട്. 2011 ഓഗസ്റ്റിലാണ് സ്മിത്ത് മോർഗനെ വിവാഹം കഴിച്ചത്.