ഗ്രീസ്മൻ തിരികെ അത്‍ലറ്റിക്കോയിലേക്ക്, 220 ദശലക്ഷത്തിനും എംബാപ്പയെ വിടാതെ പിഎസ്ജി. സമ്മർ ട്രാൻസഫ് അവസാനിച്ചു.

അത്‍ലറ്റിക്കോ മാഡ്രിഡിലേക്ക് തിരിച്ച് വണ്ടികയറി അന്റോൺ ഗ്രീസ്മൻ. ബാഴ്സിലോണയിൽ നിന്നും സമ്മർ ട്രാൻസ്ഫറിന്റെ അവസാന ദിവസമാണ് ഗ്രീസ്മൻ പഴയ ക്ലബ്ബിലേക്ക് തിരിച്ചു പോയത്. ഒരു വർഷത്തെ ലോണിലാണ് ഇപ്പോൾ ഗ്രീസ്മൻ മാഡ്രിഡിലെത്തുന്നത്. 2109ലാണ് ഗ്രീസ്മൻ ബാഴ്സിലോണയിലേക്ക് പോയത്.
സമ്മർ ട്രാൻസഫർ വിപണി അടക്കുമ്പോൾ അവസാനദിവസവും റയൽ മാഡ്രിഡ് കിലിയൻ എംബാപ്പേക്കായി ശ്രമം നടത്തി. 220 മില്യൻ യൂറോ എന്ന വലിയ വാഗ്ദാനം മുന്നോട്ടു വച്ചിട്ടും പിഎസ്ജി തിരിഞ്ഞു നോക്കിയില്ല.
വിപണി ക്ലോസ് ചെയ്യാൻ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് ചെൽസി അത്‍ലറ്റിക്കോയിൽ നിന്നും സോൾ നിഗ്യൂസിനെ ടീമിലെത്തിച്ചത്. ഒരു വർഷത്ത ലോണാണ്. മുപ്പത് മില്യൻ പൗണ്ട് കൊടുത്ത് വാങ്ങാനുള്ള അവസരവും ഉണ്ട്. നേരത്തെ റിപ്പോർട്ട് ചെയ്തപോലെ 40മില്യൻ കൊടുത്ത് ഫ്രഞ്ച് താരം എഡ്വേർഡ് കമവിംഗയെ റയൽ വാങ്ങി. ബാഴസിലോണയിൽ നിന്നും എമേഴ്സൺ റോയലിനെ ടോട്ടനം വാങ്ങിയെപ്പോൾ സെവിയ്യയിൽ നിന്നും ലൂക്ക് ഡിയോങ്ങിനെ ബാഴ്സിലോണ വാങ്ങി.