ഐ.പി.എൽ ഒത്തുക്കളി: മെയ്യപ്പന് പങ്കുണ്ടെന്ന് റിപ്പോർട്ട്
ഐ.പി.എൽ ഒത്തുക്കളി കേസിൽ ഗുരുനാഥ് മെയ്യപ്പന് പങ്കുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ട്. വാതുവെപ്പുകാരുമായി നടത്തിയ സംഭാഷണമടങ്ങിയ ടേപ്പിലെ ശബ്ദം മെയ്യപ്പന്റേതാണെന്ന് തിരിച്ചറിഞ്ഞെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിൽ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് കോഴ ആരോപണത്തിൽ ഉൾപ്പെട്ട വിന്ദു ധാരാ സിംഗുമായി സംസാരിച്ചത് മെയ്യപ്പൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
Oct 24, 2014, 17:43 IST
|
ചെന്നൈ: ഐ.പി.എൽ ഒത്തുക്കളി കേസിൽ ഗുരുനാഥ് മെയ്യപ്പന് പങ്കുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ട്. വാതുവെപ്പുകാരുമായി നടത്തിയ സംഭാഷണമടങ്ങിയ ടേപ്പിലെ ശബ്ദം മെയ്യപ്പന്റേതാണെന്ന് തിരിച്ചറിഞ്ഞെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിൽ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് കോഴ ആരോപണത്തിൽ ഉൾപ്പെട്ട വിന്ദു ധാരാ സിംഗുമായി സംസാരിച്ചത് മെയ്യപ്പൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ഐ.സി.സി ചെയർമാനായ എൻ ശ്രീനിവാസന്റെ മരുമകനാണ് ഗുരുനാഥ് മെയ്യപ്പൻ. കോഴ അന്വേഷിച്ച മുഗ്ദുൽ കമ്മറ്റിയുടെ അന്തിമ റിപ്പോർട്ടിലും മെയപ്പനെതിരെ പരാമർശമുണ്ടെന്ന് സൂചനയുണ്ട്. നവംബർ ആദ്യവാരമാണ് മുഗ്ദുൽ കമ്മറ്റി റിപ്പോർട്ട് സുപ്രീം കോടതിയിലാണ് സമർപ്പിക്കുന്നത്.